സുമിത്രയുടെയും സിദ്ധാർഥിന്റെയും ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും..!! നിർണായക പരമശിവം രഞ്ജിതക്ക് നൽകുമ്പോൾ.!! | Kudumbavilakku Today Episode March 29

Kudumbavilakku Today Episode March 29: എല്ലാവരും ശ്വാസമടക്കി പിടിച്ചു കാത്തിരുന്ന നിമിഷങ്ങൾ എത്തി. സിദ്ധാർഥ് തിരിച്ചെത്തി. ജീവിതത്തിൽ ഏറെ ദുഖങ്ങളും ദുരന്തങ്ങളും അനുഭവിച്ചു കടന്ന് വന്നയാളാണ് സുമിത്ര.ഭർത്താവായ സിദ്ധാർഥ് മറ്റൊരു വിവാഹം കഴിച്ചപ്പോൾ തകർന്ന് പോകാതെ കരുത്തുറ്റ ഒരു ബിസിനസ്‌ വുമൺ ആയി മാറിയ സുമിത്ര പതിവ് കഥകൾ അനുസരിച്ചു തെറ്റ് തിരിച്ചറിഞ്ഞു തിരികെ വന്ന സിദ്ധാർഥിനെ സ്വീകരിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ ഈ കഥയ്ക്കും പുതിയതായി ഒന്നും പറയാൻ കാണില്ലായിരുന്നു. എന്നാൽ സുമിത്ര തന്റെ പഴയ സുഹൃത്തായ രോഹിത്തിനെ വിവാഹം കഴിച്ചതോടെ കഥയാകെ മാറുകയായിരുന്നു. രോഹിത്തും

സുമിത്രയും രോഹിത്തിന്റെ മകൾ പൂജയും കൂടി ഒരു യാത്ര പോകുന്ന സീൻ കാണിച്ചു സന്തോഷം നിറഞ്ഞ ഒരു ക്ലൈമാക്സ്‌ സമ്മാനിച്ചാണ് സീസൺ 1 അവസാനിച്ചത്. എന്നാൽ സീസൺ 2 തുടങ്ങുന്നത് 6 വർഷങ്ങൾക്ക് ശേഷമുള്ള കഥ കാണിച്ചു കൊണ്ടാണ്. അപകടം സംഭവിച്ചു കോമയിൽ ആയിരുന്ന സുമിത്ര 6 വർഷങ്ങൾക്ക് ശേഷം കോമയിൽ നിന്നുണരുകയാണ്. കഥാപാത്രങ്ങളിൽ പലരും പുതിയതാണ്. തന്റെ പ്രിയപ്പെട്ടവരോരുത്തരും സുമിത്രയുടെ മുൻപിലേക്ക് വന്ന് കഴിഞ്ഞു എന്നാൽ അപ്പോഴും എല്ലാവർക്കും

സംശയം സിദ്ധാർഥ് എവിടെ എന്നായിരുന്നു. ഓടിവിലപ്പോൾ സിദ്ധാർതും വന്നിരിക്കുകയാണ്. എന്നാൽ സുമിത്രയുടെ പതനം കാണാൻ കാത്തിരിക്കുന്ന പലർക്കും രോഹിത്തിന്റെ ഈ വരവ് ഒരു അടിയാണ്. സുമിത്രയും സിദ്ധാർത്തും ഇത് വരെയും കണ്ട് മുട്ടിയിട്ടില്ല എങ്കിലും സിദ്ധാർഥിന്റെ വരവ് സുമിത്ര അറിഞ്ഞു. സിദ്ധാർഥിന്റെ വരവ് സുമിത്രയ്ക്ക് കൂടുതൽ ധൈര്യമാണ് നൽകുന്നത്. ശ്രീനിലയം

പിടിച്ചെടുക്കാൻ കൂടുതൽ ശക്തി സുമിത്രയ്ക്ക് നൽകുന്നതാണ് സിദ്ധാർഥിന്റെ വരവ്. സുമിത്രയെ കാണണം എന്ന അതിയായ ആഗ്രഹം സിദ്ധാർഥിനുണ്ട്. എങ്കിലും ഇരുവരും തമ്മിൽ കണ്ട് മുട്ടുന്ന നിമിഷങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുമിത്രയും സിദ്ധാർത്തും ഒരുമിക്കുന്നത് കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരും ഉണ്ട് എന്നതാണ് സത്യം.

Rate this post