സുമിത്രയെ കള്ളിയാക്കാൻ നോക്കിയ രഞ്ജിതയ്ക്ക് തക്ക ശിക്ഷ നൽകി സുമിത്ര.!!അനിരുദ്ധിനെ കൊല്ലാൻ ഏർപ്പാടാക്കി രഞ്ജിത.!! | Kudumbavilakku Today Episode March 28
Kudumbavilakku Today Episode March 28: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പങ്കജിൻ്റെ പിറന്നാൾ ആഘോഷത്തിന് പോയപ്പോൾ സുമിത്രയെ കളളിയാക്കാൻ വേണ്ടി രഞ്ജിത ബന്ധുവായ വിനിതയെ കൊണ്ട് സ്വർണ്ണമാല സുമിത്രയുടെ പേഴ്സിൽ വയ്പ്പിക്കുകയായിരുന്നു. വിനീത പേഴ്സിൽ വയ്ക്കുന്നത് കണ്ടിരുന്നെന്ന് സുമിത്ര രഞ്ജിതയോടും
വിനീതയോടും പറയുകയായിരുന്നു. പിന്നീട് അപ്പുവും പൂജയും കൂടി ഭക്ഷണമൊന്നും കഴിക്കാതെ തട്ടുകടയിൽ നിന്ന് ദോശ പാർസൽ വാങ്ങി വരികയായിരുന്നു. അപ്പോഴാണ് സുമിത്രയോട് സരസ്വതിയമ്മ ഇന്നത്തെ പരിപാടിയെക്കുറിച്ചും, രഞ്ജിത ഇത്ര കോടീശ്വരിയായിരുന്നെന്നോ തുടങ്ങി പലതും
പറയുകയായിരുന്നു. പൂജയെ കൊണ്ട് പങ്കജിനെ കഴിപ്പിച്ചാൽ പോരെയെന്നും, അപ്പോൾ പൂജയുടെ സ്വത്തുക്കളൊക്കെ പൂജയ്ക്ക് അവകാശപ്പെട്ടത് തന്നെയാവില്ലേ എന്ന് സരസ്വതിയമ്മ പറയുമ്പോഴാണ് പൂജയും അപ്പുവും കയറി വരുന്നത്. ഇത് കേട്ട പൂജ സരസ്വതിയമ്മയെ വഴക്കു പറയുകയും ചെയ്തപ്പോൾ, നീ എന്നോട് പറഞ്ഞിട്ടുണ്ട് പങ്കജിനെ നിനക്ക് ഇഷ്ടമാണെന്ന് പറയുകയാണ് സരസ്വതിയമ്മ.ഇത് കേട്ട അപ്പു പെട്ടെന്ന് തന്നെ പൂജയോടും സുമിത്രയോടും യാത്ര പറഞ്ഞ് പോവുകയാണ്. വീട്ടിലെത്തിയ അപ്പു പലതും
ആലോചിച്ച് നിൽക്കുമ്പോഴാണ് നിൻ്റെ അമ്മ എവിടെ പോയെന്ന് അറിയില്ലെന്ന് പറഞ്ഞ് ദീപു എത്തുന്നത്. അവർ അന്വേഷിക്കാനിറങ്ങുമ്പോൾ, ചിത്ര വരുന്നുണ്ടായിരുന്നു. ആകെ വിഷമിച്ച അവസ്ഥയിലായിരുന്നു ചിത്ര. രഞ്ജിത ആഘോഷങ്ങളൊക്കെ കഴിഞ്ഞ് അരവിന്ദിനോട് സംസാരിച്ചിരിക്കുമ്പോഴാണ് ആരോ വരുന്നത്. അരവിന്ദ് അനന്യയെയും അനിരുദ്ധിനെയും കണ്ടെത്താനാക്കിയ ഗുണ്ടകളായിരുന്നു അത്. അവർക്ക് ഫോട്ടോ നൽകാൻ വേണ്ടി അരവിന്ദൻ അകത്ത് പോയപ്പോൾ, രഞ്ജിതയെ അവർ വിളിച്ചപ്പോൾ രഞ്ജിത ഒട്ടും മൈൻറ് ചെയ്യാതെ നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.