അനന്യയെ കൂട്ടികൊണ്ട് പോകാൻ എത്തി സുമിത്രയും സ്വരമോളും.!! സത്യങ്ങൾ അറിയുന്നതിന് മുൻപ് പങ്കജിന്റെയും പൂജയുടെയും വിവാഹം നടത്താൻ തീരുമാനിച്ചു രഞ്ജിത.!! | Kudumbavilakku Today Episode June 5

Kudumbavilakku Today Episode June 5: അനിരുദ്ധിനെയും അനന്യയെയും ഒരുമിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സുമിത്ര. സുമിത്രയ്ക്ക് കൂട്ടിനു ഒരാൾ കൂടിയുണ്ട്. മാറ്റാരുമല്ല അത് സ്വരമോൾ ആണ്. മുത്തശ്ശിയോടൊപ്പം എന്തിനും തയ്യാറാണ് സ്വരമോളുടെ നിൽപ്പ്. അനന്യയുടെ വീട്ടിലേക്ക് ഇടിച്ചു കയറിച്ചെന്ന് അനന്യയെയും അനിരുധിനെയുംതമ്മിൽ പിരിക്കാൻ എല്ലാം ചെയ്ത ദുഷ്ടയായ അനന്യയുടെ അമ്മയോട് വഴക്കിട്ടാണ് സ്വരമോൾ വീട്ടിലേക്ക് കയറി ചെല്ലുന്നത്. അനന്യയെയും കൊണ്ടേ നമ്മൾ ഇവിടെ നിന്ന് പോകൂ എന്ന് സുമിത്ര സ്വരമോൾക്ക് വാക്കും കൊടുത്തിട്ടുണ്ട്. അവിടെ എത്തിയ സ്വര മോളുടെ രസകരമായ നിമിഷങ്ങൾ

ആണ് ഇന്ന് കാണാൻ കഴിയുക. അതെ സമയം പൂജയുടെയും പങ്കജിന്റെയും വിവാഹം എത്രയും വേഗം നടത്താൻ ഉള്ള തയ്യാറെടുപ്പിലാണ് രഞ്ജിത. രഞ്ജിതയുടെ വീട്ടിൽ ആണ് ഇപ്പോൾ പൂജ താമസിക്കുന്നത് എന്നാൽ പൂജയുടെ പേരിലാണ് രോഹിത്തിന്റെ സ്വത്തുക്കൾ എന്ന സത്യം അറിയാതെ അവിടെ രഞ്ജിത തനിക്ക് അഭയം തന്നു എന്ന വിശ്വാസത്തിലാണ് പൂജ അവിടെ കഴിയുന്നത്. അത് കൊണ്ട് തന്നെ സത്യങ്ങൾ പൂജ മനസ്സിലാക്കാൻ അധികം സമയം വേണ്ടി വരില്ല എന്ന് രഞ്ജിതയ്ക്ക് അറിയാം. പൂജ എല്ലാം

തിരിച്ചറിഞ്ഞാൽ രഞ്ജിതയുടെയും കുടുംബത്തിന്റെയും സ്ഥാനം തെരുവിലാണ്. അങ്ങനൊരു അവസ്ഥ വരാതിരിക്കാൻ പങ്കജിനെക്കൊണ്ട് എത്രയും വേഗം പൂജയെ വിവാഹം കഴിപ്പിക്കാൻ ആണ് രഞ്ജിതയുടെ പ്ലാൻ. ഇതൊന്നും അറിയാതെയാണ് പൂജ അവിടെ നിൽക്കുന്നത്. സുമിത്രയെ പൂജ വെറുക്കാൻ വേണ്ടി പല കാര്യങ്ങളും ഇരുവരും പൂജയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട് എന്നാൽ സുമിത്രയെ അവൾക്ക് ഇപ്പോഴും

ഇഷ്ടമാണെന്ന സത്യം പങ്കജിനെ ഭയപ്പെടുത്തുകയാണ്. ശീതളിനെ അവളുടെ ഭർത്താവുമായി ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ് സരസ്വതിയമ്മ. സിദ്ധാർത്തിനെ സുമിത്ര ഇനി സ്വീകരിക്കില്ല എന്ന് മനസ്സിലാക്കിയതോടെ സുമിത്രയെ നശിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറായിരിക്കുകയാണ് സരസ്വതിയമ്മ.

Rate this post