സിദ്ധാർത്ഥ് അമേരിക്കയിലേക്ക് പോകാനൊരുങ്ങുമ്പോൾ.!! പൊട്ടിക്കരഞ്ഞ് എല്ലാവരും; അനന്യയെ വീട്ടിലേക്ക് വിളിച്ച് സുമിത്ര.!! | Kudumbavilakku Today Episode June 1

Kudumbavilakku Today Episode June 1: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്യയോട് വിശ്വനാഥ മേനോൻ പലതും പറയുകയാണ്. അനിരുദ്ധുമായി സ്നേഹത്തിൽ പോകണമെന്ന് പറയുകയാണ് വിശ്വം. എന്നാൽ ഞാൻ അനിരുദ്ധിനോട് കാല് പിടിച്ച് പറയാനൊന്നും തയ്യാറല്ലെന്ന് പറയുകയാണ് അനന്യ. പിന്നീട് കാണുന്നത് സുമിത്രയുടെ വീടാണ്. സ്വരമോൾ പാട്ട് വച്ച് ഡാൻസ് കളിക്കുകയാണ്. ഡാൻസ് കണ്ട് എല്ലാവരും

സന്തോഷിക്കുകയാണ്. ഡാൻസ് കഴിഞ്ഞപ്പോൾ സിദ്ധാർത്ഥ് ഞാൻ അമേരിക്കയിലേക്ക് തിരിച്ച് പോവുകയാണെന്ന് പറയുകയാണ്. ഇത് കേട്ട് എല്ലാവരും വിഷമിക്കുകയാണ്. സ്വരമോൾ പൊട്ടിക്കരയുകയാണ്. പെട്ടെന്ന് എന്താണ് അച്ഛൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പറയുകയാണ് അനിരുദ്ധ്. എന്നാൽ സിദ്ധാർത്ഥ് അതിന് മറുപടിയൊന്നും പറയുന്നില്ല. പിന്നീട് കാണുന്നത് ചിത്രയോട് അപ്പു പൂജ പറഞ്ഞ കാര്യങ്ങളൊക്കെ പറയുകയാണ്. ഞങ്ങൾ കരുതിയ പൂജ അല്ല ഇപ്പോഴുള്ള പൂജയെന്ന്

പറയുകയാണ്. അപ്പു പറഞ്ഞതൊക്കെ കേട്ടപ്പോൾ നിന്നെ വേണ്ടാത്ത അവളെ ഇനി ഓർക്കേണ്ടെന്ന് പറയുകയാണ് ചിത്ര. പിന്നീട് കാണുന്നത് സുമിത്രയുടെ കൂടെ കിടക്കണമെന്ന് പറഞ്ഞ് സ്വരമോൾ അകത്ത് വരികയാണ്. പാട്ടു പാടി സ്വര മോളെ ഉറക്കുകയാണ് സുമിത്ര. എന്നാൽ സിദ്ധാർത്ഥ് പലതും ആലോചിച്ച് പുറത്തിരിക്കുകയാണ്. അപ്പോഴാണ് സരസ്വതി അമ്മ വന്ന് സുമിത്ര നിന്നെ സ്വീകരിക്കാത്തതിനാൽ നീ

ഇവിടെ വിട്ടെന്തിനാണ് പോകുന്നതെന്നും, നിൻ്റെ അമ്മയില്ലേ ഇവിടെ എന്ന് പറയുകയാണ്. എന്നാൽ അമ്മയ്ക്കിവിടെയിപ്പോൾ എല്ലാവരും ഉണ്ടെന്നും, അമ്മ സ്വഭാവം മാറ്റി നല്ലൊരു അമ്മയാകണമെന്ന് പറയുകയാണ് സിദ്ധാർത്ഥ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Rate this post