ശീതളിന്റെ വീട്ടിൽ എത്തിയ സുമിത്രയെ ഞെട്ടിച്ച കാഴ്‌ച.!! എല്ലാം അവസാനിപ്പിക്കാനായി അവൾ എത്തുന്നു.!! കുടുംബവിളക്കു മറ്റൊരു കഥാ വഴിയിലേക്ക്.!! | Kudumbavilakku Today Episode February 17
Kudumbavilakku Today Episode February 17: പുതിയ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുകയാണ് കുടുംബ വിളക്ക്. ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ മഹാമാരിക്കൊടുവിൽ സുമിത്ര വീണ്ടും തന്റെ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. പ്രിയപ്പെട്ടവർക്കും ശത്രുക്കൾക്കും നടുവിൽ ഏറെ ശ്രദ്ധയോടെയാണ് സുമിത്രയുടെ ജീവിതം ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇപ്പോൾ സുമിത്രയ്ക്ക് മുന്നിൽ വലിയ രണ്ട് ലക്ഷ്യങ്ങൾ ഉണ്ട്.
രോഹിത്തിന്റെ മരണത്തിന്റെ പിന്നിലുള്ളവരെ കണ്ട് പിടിക്കുകയും രോഹിത്തിന്റെ സ്വത്തുക്കൾ തിരിച്ചു പിടിച്ചു പൂജയ്ക്ക് കൊടുക്കുകയും ചെയ്യുക എന്നതാണ് അവ. വ്യാജ പ്രമാണം സൃഷ്ടിച്ചു സഹോദരന്റെ സ്വത്തുക്കൾ കൈവശം വെച്ച് ആഡംബര ജീവിതം നയിക്കുന്ന രഞ്ജിതയ്ക്ക് സുമിത്രയും പൂജയും ശത്രുക്കളാണ്. എന്നാൽ രഞ്ജിതയുടെ ശത്രുത ആദ്യമൊന്നും കാര്യമാക്കാതെ ഇരുന്നെങ്കിലും ഇപ്പോൾ രഞ്ജിതയോട് നേരിട്ട് തന്നെ യുദ്ധത്തിനിറങ്ങിയിരിക്കുകയാണ് സുമിത്ര.
രഞ്ജിത ബോർഡ് മെമ്പർ ആയ സ്കൂളിൽ ആണ് സുമിത്ര ജോലി ചെയ്യുന്നത്. ഇപ്പോൾ സുമിത്രയുടെ ജോലി കളയാൻ ഉറപ്പിച്ചാണ് രഞ്ജിതയുടെ നീക്കം. മുന്നോട്ട് ജീവിക്കാനുള്ള മാർഗം പോലും മുടക്കി സുമിത്രയെ തകർക്കാൻ ആണ് രഞ്ജിത ഇനി ശ്രമിക്കുന്നത്. അതെ സമയം സ്വരമോൾ കാത്തിരുന്ന ദിവസം എത്തിയിരിക്കുകയാണ് സ്വരമോളെ കാണാൻ എത്തിയിരിക്കുകയാണ് അനന്യ. അമ്മ വന്ന സന്തോഷം തന്റെ പ്രിയപ്പെട്ട ടീച്ചറിനോട് തന്നെയാണ് അനന്യ ചെന്ന് പങ്ക് വെച്ചത്. ഒരു പക്ഷെ അധികം താമസിയാതെ തന്നെ സ്വരമോൾ തന്റെ
കൊച്ചുമകൾ ആണെന്ന സത്യം സുമിത്ര തിരിച്ചറിയും. സ്വരമോളോട് തനിക്ക് തോന്നിയ അമിത വാത്സല്യത്തിന്റെ കാരണം സുമിത്ര തിരിച്ചറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അതെ സമയം സരസ്വതിയമ്മ തനിസ്വഭാഭം പുറത്തെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പൂജയെക്കുറച്ചു എക്ഷണി പറയുന്ന ശരസ്വദിയമ്മയ്ക്ക് പൂജയും സുമിത്രയും ചേർന്ന് വയറു നിറച്ചു കൊടുക്കുന്നുണ്ട്. ശീതളിനെ കാണാൻ പറയാതെ വീട്ടിലെത്തിയ സുമിത്ര ശീതളിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് ഞെട്ടുകയാണ്. ശീതളിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ തിരിച്ചറിയാൻ പോകുകയാണ് സുമിത്ര.