രോഹിത്ത് എഴുതിവച്ച കാര്യങ്ങൾ ആ ഡയറിയിൽ നിന്ന് പൂജ കണ്ടെത്തുന്നു.!! സുമിത്ര രഞ്ജിത നിന്ന്എല്ലാ സത്യങ്ങളും അറിയുന്നു.!! | Kudumbavilakku Today Episode April 23

Kudumbavilakku Today Episode April 23: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരസ്വതിയമ്മയും സുമിത്രയും പലതും സംസാരിക്കുന്നതിനിടയിൽ ശീതളിനെ വിളിക്കുന്നതായിരുന്നു. പിന്നീട് കാണുന്നത് പൂജയും പങ്കജും കൂടി കാറിൽ സഞ്ചരിക്കുകയാണ്. അപ്പോൾ അപ്പുവിൻ്റെ ബൈക്കിൽ എന്താണ് പോകാത്തത് എന്ന് ചോദിച്ചപ്പോഴാണ്, പൂജ ദീപു അങ്കിളിൻ്റെ കാറിനെന്തോ പറ്റി എന്നും, അതിനാൽ ബൈക്കിലാണ് പുറത്തുപോകുന്നതെന്ന് പറയുകയാണ്. അതിനാലാണ് ബസിലിറങ്ങിയത്. അപ്പോഴാണ് പങ്കജ് ഓർക്കുന്നത്, ദീപു അങ്കിൾ എനിക്ക് വേണ്ടി സംസാരിച്ചു തുടങ്ങിയതെന്ന്. പിന്നീട് കാണുന്നത് അരവിന്ദും രഞ്ജിതയും

അനിരുദ്ധിനെ കുറിച്ച് സംസാരിക്കുകയാണ്. അനിരുദ്ധ് എവിടെയുണ്ടെന്ന് നമ്മൾ കണ്ടെത്തണമെന്നു പറയുന്നതിനിടയിലാണ് സുമിത്ര വരുന്നത്. അനിരുദ്ധിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു എന്താണ് നിങ്ങൾ എൻ്റെ മകനെ കുറിച്ച് പറയുന്നതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് പൂജയും പങ്കജും എത്തുന്നത്. അവർ എത്തിയ ശേഷവും വിഷയം മാറ്റാൻ രഞ്ജിത ശ്രമിച്ചെങ്കിലും, സുമിത്ര ആ കാര്യം തന്നെ ചോദിക്കുകയാണ്. എന്നാൽ പങ്കജ് ഞാൻ അനിരുദ്ധേട്ടൻ്റെ കാര്യം പറഞ്ഞതിനാലാണ് അമ്മ ആ കാര്യം സംസാരിച്ചതെന്ന് പറയുകയാണ് പങ്കജ്. പിന്നീട് കാണുന്നത് ദീപുവിനെ അപ്പു ജംങ്ങ്ഷനിൽ ഇറക്കിയ ശേഷം ദേഷ്യപ്പെട്ടു നിൽക്കുകയാണ്. എന്നാൽ ദീപു പൂജയുടെ പിറകെ നീ നടക്കേണ്ടെന്നും, പിന്നെ ദിവസങ്ങൾ കഴിയുമ്പോൾ നീ കരയുന്നത് എനിക്ക് കാണാൻ കഴിയില്ലെന്ന് പറയുകയാണ് ദീപു. പിന്നീട് കാണുന്നത്

പൂജയും സുമിത്രയും സംസാരിക്കുന്നതാണ്. സരസ്വതിയമ്മയെ നോക്കുമ്പോൾ, സരസ്വതിയമ്മ ഉറങ്ങുന്നതായി അഭിനയിച്ചു കിടന്നു. അപ്പോൾ സ്റ്റോറൂമിൽ നിന്ന് കിട്ടിയ സാധനങ്ങളൊക്കെ കാണിച്ച ശേഷം രോഹിത്തിൻ്റെ ഡയറി എടുത്ത് കാണിക്കുകയായിരുന്നു. ഇത് സരസ്വതിയമ്മയോട് പറയേണ്ടെന്ന് പൂജപറയുന്നത് സരസ്വതിയമ്മ കേട്ടപ്പോൾ ദേഷ്യം വരികയാണ്. ഞാൻ ആ ഡയറി വായിക്കുമെന്ന് മനസിൽ പറയുകയാണ് സരസ്വതിയമ്മ. പിന്നീട് കാണുന്നത് സ്വരമോൾ ചിക്കുവിനോട് സംസാരിക്കുകയാണ്.

അപ്പോഴാണ് അനിരുദ്ധ് വരുന്നത്. അനിരുദ്ധിനോട് സ്വരമോൾ എന്നെ പാട്ടു പഠിപ്പിക്കുമെന്ന് പറഞ്ഞിട്ട് ടീച്ചറമ്മയെ വിളിച്ചില്ലല്ലോ എന്ന് പറയുകയാണ്. അത് പിന്നെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ, ടീച്ചറമ്മയെയും ഡാഡിയുടെ അമ്മയെയും കാണാൻ ഒരു പോലെയുണ്ടെന്ന് പറയുകയാണ് സ്വര.ഇത് കേട്ട് വിശ്വം ഞെട്ടുകയാണ്. ഉടൻ തന്നെ വിഷയം മാറ്റാൻ അടുത്തേക്ക് വരികയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Rate this post