കോടീശ്വരനായ ബിസിനസുകാരനായി സിദ്ധാർത്ഥ് നാട്ടിലെത്തുമ്പോൾ.!! തൻ്റെ മക്കളുടെ അവസ്ഥകൾ കണ്ട് ഞെട്ടുന്നു;സുമിത്ര സിദ്ധുവിനെ കണ്ട് ഞെട്ടുന്നു.!! | Kudumbavilakku Today Episode April 22

Kudumbavilakku Today Episode April 22: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ രോഹിത്തിൻ്റെ വീട്ടിലുള്ള സുമിത്ര സ്റ്റോറൂമിൽ നിന്നും പലതും എടുത്ത് വരികയാണ്. അതെടുത്ത് റൂമിൽ കൊണ്ടുവയ്ക്കുകയാണ്. അപ്പോഴാണ് പൂജ അമ്പലത്തിൽ നിന്നും മടങ്ങി വരുന്നത്. പൂജയെ അവിടെ കൊണ്ടുവിട്ട ശേഷം പങ്കജ് പോവുകയാണ്. അപ്പോഴാണ് ദീപു അമ്പലത്തിൽ വച്ച് എന്താണ് പറഞ്ഞതെന്ന് ചോദിക്കുകയാണ്. അനിരുദ്ധേട്ടൻ അവിടെ വന്നിട്ടില്ലെന്ന് പറയുകയാണ്. പിന്നീട് നേരെ അപ്പുവിൻ്റെ റൂമിൽ പോയി പിണക്കമൊക്കെ മാറ്റി കൂട്ടി

വരികയാണ്. പിന്നീട് കാണുന്നത് അനിരുദ്ധ് വിഷമത്തോടെ വീട്ടിലേക്ക് വരികയാണ്.ഇത് കണ്ട് അനന്യ എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോൾ പ്രതീഷിനെ കണ്ടപ്പോൾ അവൻ എന്തൊക്കെയോ പറയുന്നു. അവൻ ജയിലിന്നിറങ്ങുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ്. അവനെയാരോ അങ്ങനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ്. അതൊക്കെ കഴിഞ്ഞ ശേഷം ഡാഡി എന്ന് വിളിച്ച് സ്വരമോൾ വരികയാണ്. പല കാര്യങ്ങളും സംസാരിച്ച ശേഷം സ്വരമോൾ ഡാൻസ് ടീച്ചറെക്കൊണ്ട് പറയുകയാണ്. എൻ്റെ ടീച്ചറമ്മയെ പോലെയുണ്ട് ഡാഡിയുടെ സുമിത്രാമ്മ എന്നു പറയുകയാണ്. ഇത് കേട്ട് കൊണ്ടാണ് വിശ്വം വരുന്നത്. സ്വര പറയുന്നത് കേട്ട് ഓടി വന്ന് വിശ്വം വിഷയം മാറ്റുകയാണ്. എന്നാൽ അനിരുദ്ധ് മോൾ

എന്താണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വത്തോട് ചോദിക്കുകയാണ്. അപ്പോൾ വിശ്വം പറയുന്നത് അത് മോൾ നമളോട് ഇതുപോലെ പറഞ്ഞപ്പോൾ നമ്മൾ അന്വേഷിച്ചിരുന്നെന്നും, എന്നാൽ സുമിത്രയുടെ ചെറിയൊരു രൂപസാദൃശ്യം മാത്രമാണ് സ്വരയുടെ ടീച്ചർക്കുള്ളതെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥ് വിദേശത്ത് നിന്ന് എയർപോട്ടിൽ എത്തുകയാണ്. കോടീശ്വരനായ ബിസിനസുകാരനായി നാട്ടിലെത്തിയപ്പോൾ സുഹൃത്തിൻ്റെ കൂടെ ശ്രീനിലയത്തിൽ എത്തുകയാണ്. അപ്പോൾ അവിടെ പരമിശവത്തോട് വീട് തിരിച്ചു തരണമെന്നും അതിനുള്ള പണവുമായാണ് വന്നിരിക്കുന്നതെന്ന് പറയുകയാണ്. എന്നാൽ പരമശിവവുമായി വഴക്കായി സിദ്ധാർത്ഥ് അവിടെ നിന്നിറങ്ങുന്നു. പിന്നീട് നേരെ

പോകുന്നത് വിശ്വത്തിൻ്റെ വീട്ടിലേക്കാണ്. അവിടെ എത്തിയപ്പോൾ പ്രേമയ്ക്ക് ദേഷ്യം വരികയാണ്. അനിരുദ്ധിനെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഒന്നും പ്രേമ തുറന്നു പറയുന്നില്ല. അപ്പോഴാണ് അനിരുദ്ധ് പുറത്ത് വരുന്നത്. സിദ്ധാർത്ഥിന് മകനെ കണ്ടപ്പോൾ വലിയ സന്തോഷമായി. പിന്നീട് സ്വരമോളോട് നിൻ്റെ അച്ഛാഛനാണെന്ന് പറയുകയാണ് .മോളെ കെട്ടിപ്പിടിച്ച് എടുക്കുകയാണ് സിദ്ധാർത്ഥ്. പിന്നീട് അവിടെ നിന്നിറങ്ങി കാറിൽ പോകുമ്പോഴാണ് സുമിത്രയെ കാണുന്നത്. അത് സുമിത്രയാണെന്ന് സംശയം തോന്നി കാറിൽ നിന്നിറങ്ങിയപ്പോൾ സുമിത്ര അവിടെ നിന്നും പോയിരുന്നു. ഇതൊക്കെയാണ് ഈ ആഴ്ചത്തെ ഓരോ എപ്പിസോഡിലും നടക്കാൻ പോകുന്നത്.

Rate this post