സുമിത്രക്ക് തൊട്ടു പിന്നിൽ അനിരുദ്ധ്.!!കണ്ടുമുട്ടലുകൾ ഒഴിവാക്കാനായി രഞ്ജിതയും.!!ശീതളിൻ്റെ ജീവിതത്തിൽ തടസ്സമായ സച്ചിനെ ഒഴിവാക്കാനൊരുങ്ങി സുമിത്ര.!! | kudumbavilakku Today Episode April 10

kudumbavilakku Today Episode April 10: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ എപ്പിസോഡുകളുമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബലിയിടൽ ചടങ്ങുകളൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പോകുമ്പോൾ പൂജയോട് പങ്കജ് ഓഫീസിൽ പണികൾ ബാക്കിയുണ്ട് എന്നും നമുക്ക് ഓഫീസിലേക്ക് പോകാം എന്നും പറയുകയാണ്. അങ്ങനെ പങ്കജ് ഓഫീസിലെ വർക്കുകളുടെ കാര്യം പറഞ്ഞതിനാൽ പൂജ കൂടെ ഓഫീസിൽ പോകാൻ ഒരുങ്ങി നിൽക്കുകയാണ്.

അപ്പോഴാണ് രഞ്ജിത ദീപുവിനെ കാണുന്നത്. സുമിത്ര അനിരുദ്ധിനെ കണ്ടിരുന്നേയെന്നും, സുമിത്ര അനിരുദ്ധിനെ കാണരുതെന്നു പറയുകയാണ്. എനിക്കും വേണ്ട കാര്യമ താണെന്നും, അവൻ ചേച്ചിയെ കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും പറയുകയാണ്. അപ്പോഴാണ് സുമിത്ര പൂജയോട് പങ്കജിൻ്റെ കൂടെ ഓഫീസിൽ പോകേണ്ട കാര്യം പറയുന്നത്. എന്നാൽ അനിരുദ്ധിനെ കണ്ട കാര്യം പറഞ്ഞപ്പോൾ, നമുക്ക് അനിരുദ്ധേട്ടൻ നാട്ടിൽ ഉണ്ടെങ്കിൽ നമുക്ക് കണ്ടെത്താമെന്ന് പറയുകയാണ്.

അപ്പോഴാണ് പങ്കജ് ബൈക്കും ആയിട്ട് വരുന്നത്. പൂജയെ കൂട്ടി ഓഫീസിലേക്ക് പോവുകയാണ്. അതു കണ്ടു കൊണ്ടാണ് അപ്പു വരുന്നത്. അപ്പുവിനോട് യാത്ര പറഞ്ഞ് സുമിത്ര വീട്ടിൽ പോവുകയാണ്. വീട്ടിൽ എത്തിയപ്പോൾ വീട്ടുടമസ്ഥൻ വാടക ആവശ്യപ്പെട്ട് വിളിക്കുകയാണ്. ഇത് കേട്ടപ്പോൾ സരസ്വതിയമ്മ രോഹിത്തിൻ്റെ വീട്ടിൽ താമസിക്കാനൊക്കെ പറയുകയാണ്. എന്നാൽ സുമിത്ര അത് പൂജയുടെ പേരിൽ ആയാൽ നമുക്ക് പോയി താമസിക്കാമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് രഞ്ജിത ആരെയോ വിളിച്ച് അനിരുദ്ധിനെ മീറ്റ് ചെയ്യാൻ അവസരം ഒരുക്കണമെന്ന് പറയുകയാണ്. അപ്പോഴാണ് സുമിത്രയ്ക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് ഫോൺ വരുന്നത്. അന്ന് തന്ന മരുന്നുകൾ ഗർഭനിരോധന ഗുളികകളാണെന്ന് പറയുകയാണ്.

ഇത് കേട്ട സുമിത്ര ഞെട്ടുകയാണ്. ഉടൻ തന്നെ ശീതളിനെ കാണാൻ പോവുകയാണ്. അപ്പോഴാണ് ദീപു പ്രേമയെ വിളിക്കുന്നത്. അനിരുദ്ധ് എപ്പോഴാണ് പുറത്ത് പോകുന്നതെന്ന് ചോദിക്കുകയാണ്. കൃത്യമായ ഉത്തരമൊന്നും പ്രേമ നൽകുന്നില്ല. പിന്നീട് കാണുന്നത് സുമിത്ര ശീതളിൻ്റെ വീട്ടിൽ പോകുന്നതാണ്. സച്ചിനാണ് വാതിൽ തുറക്കുന്നത്. സുമിത്രയെ കണ്ടതും സച്ചിൻ ദേഷ്യത്തിൽ പെരുമാറുകയാണ്. സുമിത്രയോട് ഇറങ്ങിപ്പോകാൻ പറയുകയാണ്. സുമിത്രയോട് പലതും പറഞ്ഞ സച്ചിനോട് സുമിത്രയും പലതും പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്,

Rate this post