സരസ്വതിയുടെ യഥാർത്ഥ സ്വഭാവം കണ്ട് രഞ്ജിത ഞെട്ടുന്നു.!!സ്വരമോളെ തല്ലാൻ കയ്യോങ്ങിയ പ്രേമയുടെ കയ്യൊടിച്ച് അനന്യ.!! | Kudumbavilakku Serial Today Episode March 14

Kudumbavilakku Serial Today Episode March 14: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിത സരസ്വതിയമ്മയെ വിളിച്ച് സുമിത്ര വക്കീലുമായി എന്തൊക്കെ സംസാരിച്ചുവെന്ന് ചോദിക്കുന്നതായിരുന്നു. എന്നാൽ സരസ്വതിയമ്മയുടെ സംസാരത്തിൽ രഞ്ജിതയ്ക്ക് അത്ര വിശ്വാസം പോര. പിന്നീട് കാണുന്നത് സ്വരമോളും അനന്യയും അന്താക്ഷരി കളിക്കുകയായിരുന്നു. അപ്പോഴാണ് പ്രേമ വരുന്നത്. അവരുടെ കൂടെ അന്താക്ഷരി കളിക്കാൻ കൂടി അനിരുദ്ധിനെ ആ റൂമിൽ നിന്ന് പുറത്താക്കാനായിരുന്നു. അപ്പോഴാണ് അനിരുദ്ധ് വരുന്നത്. അമ്മൂമ്മ പുറത്ത് പോവെന്ന് സ്വര മോൾ പറഞ്ഞപ്പോൾ, ഞാൻ ഇന്ന് ഇവിടെയാണ്

കിടക്കുന്നതെന്ന് പറയുകയാണ് പ്രേമ. അങ്ങനെ അനിരുദ്ധിനെ റൂമിൽ നിന്ന് പുറത്താക്കി. അപ്പോഴാണ് സുമിത്ര മക്കളെക്കുറിച്ച് മോശമായ സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നത്. ഉടൻ പൂജ വന്ന് സമാധാനിപ്പിച്ച് കൂടെ കിടക്കുകയാണ്. പിന്നീട് കാണുന്നത് അനിരുദ്ധിനെയാണ്.അമ്മയെക്കുറിച്ച് പലതും ഓർക്കുകയാണ്. അപ്പോൾ വിശ്വനാഥൻ വരുന്നത്. അദ്ദേഹത്തോടും സുമിത്രയെക്കുറിച്ച് പറഞ്ഞപ്പോൾ, വിശ്വത്തിന് സുമിത്ര

ജീവനോടെയുള്ള കാര്യം പറയാൻ പ്രേമയെ ഓർത്ത് സാധിക്കുന്നില്ല. പിന്നീട് കാണുന്നത് സരസ്വതിയമ്മ രഞ്ജിതയുടെ വീട്ടിൽ എത്തുന്നതാണ്. അതിനു ശേഷം രഞ്ജിതയോട് വിലപേശുകയാണ് സരസ്വതിയമ്മ ഒരു വിശേഷം പറയാൻ പത്തായിരം രൂപയും സാരിയും വേണമെന്നും, എന്നെങ്കിലേ അടുത്ത കാര്യം പറയു എന്ന് പറഞ്ഞപ്പോൾ, ആദ്യം കാര്യം പറയാൻ പറയുന്നു. സുമിത്ര വക്കീലുമായി സംസാരിച്ചിരുന്ന കാര്യവും

വക്കീലിനെ കാണാൻ പോയതും പറഞ്ഞു കൊടുക്കുന്നു. ഇനി പണം തരാൻ പറഞ്ഞപ്പോൾ, ഇപ്പോൾ ഒന്നുമില്ലെന്നും അടുത്ത തവണ വന്നാൽ തരാമെന്നും പറയുന്നു. ഇത് സരസ്വതി അമ്മയ്ക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. എന്നെ ചതിച്ചാൽ ഞാൻ ഇവിടെ നടക്കുന്ന തൊക്കെ സുമിത്രയോട് പറയുമെന്ന് മനസിൽ പറയുകയാണ്. ഉടൻ തന്നെ രഞ്ജിത അരവിന്ദിൻ്റെ അടുത്ത് പോയി വക്കീലിനെ കാണണമെന്ന് പറയുകയാണ്.അപ്പോഴാണ് പ്രേമയും വിശ്വനാഥനും പലതും സംസാരിക്കുന്നത്. അനിരുദ്ധ് രാത്രി പറഞ്ഞ കാര്യത്തെ കുറിച്ച് ചോദിക്കുകയാണ് പ്രേമ. അനിരുദിൻ്റെയും അനന്യയുടെയും ഡൈവോഴ്സിനായി കാത്തിരിക്കുകയാണ് പ്രേമ. വിശ്വനാഥന് അവരുടെ ഡൈവോഴ്സിൽ താൽപര്യമില്ലെങ്കിലും, പ്രേമ കടുത്ത തീരുമാനത്തിലാണ്.ഇതൊക്കെയാണ് ഇന്നത്തെ കുടുംബ വിളക്കിൽ ഉളളത്.

Rate this post