കുടുംബവിളക്കു സഞ്ജന കുഞ്ഞിനൊപ്പം ; സിംഗിൾ മദർ ആണോ എന്ന് ആരാധകർ .. വീഡിയോ വൈറൽ .| Kudumbavilakku Reshma Nair With Baby Viral Video Malayalam

Kudumbavilakku Reshma Nair With Baby Viral Video Malayalam : മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. കഴിഞ്ഞവർഷം സംപ്രേക്ഷണം ആരംഭിച്ച പരമ്പര ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകര്യത തന്നെയാണ് നേടുന്നത്. കുടുംബവിളക്കിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. മുന്നൂറിലധികം എപ്പിസോഡുകൾ പിന്നിട്ട സീരിയലിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മോഹൻലാൽ ചിത്രമായ തന്മാത്രയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ മീരാ വാസുദേവാണ്.

പരമ്പരയിൽ മീരാ വാസുദേവിനെ കൂടാതെ കെ കെ മേനോൻ, ശരണ്യ ആനന്ദ്, നൂബിൻ ജോണി, രേഷ്മ എസ് നായർ ഉൾപ്പെടെയുള്ള വലിയ താരനിര തന്നെ എത്തുന്നുണ്ട്. ഇവരുടെയൊക്കെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറും ആളുകൾ ഏറ്റെടുക്കാറും ഉണ്ട്.

ആര്യ എസ് നായർ സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറിയപ്പോൾ താരത്തിന്റെ ഓരോ ചെറിയ വിശേഷങ്ങൾക്കും വളരെ മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ അഭിനയരംഗത്തേക്ക് എത്തിയ സഞ്ജനയുടെ അഭിനയ മികവിനെ പ്രേക്ഷകർ പുകഴ്ത്താർ തന്നെയുണ്ട്. ഇപ്പോൾ സഞ്ജന പങ്കുവെച്ച് ഏറ്റവും പുതിയ പോസ്റ്റ് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

കുഞ്ഞിനെയും കയ്യിലെടുത്തുകൊണ്ട് നിൽക്കുന്ന പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. നീയാണെന്റെ ലോകം എന്നും എൻറെ ജീവിതം മാറ്റിമറിച്ചു എന്നുള്ള അടിക്കുറിപ്പും പോസ്റ്റിനു താഴെ താരം പങ്കുവെച്ചിട്ടുണ്ട്. ഇത് കണ്ടപ്പോൾ തന്നെ നിരവധി ആളുകൾ കമന്റുകളുമായി രംഗത്തെത്തി. ഇത് ആരുടെ കുട്ടിയാണെന്നും ഇതെപ്പോൾ സംഭവിച്ചു എന്നത് അടക്കമുള്ള കമൻറുകൾ ആണ് ഉയരുന്നത്. അതേസമയം തന്നെ കുടുംബവിളക്ക് പരമ്പരയിൽ ഇപ്പോൾ സഞ്ജന ഒരു അമ്മയായി മാറിയിരിക്കുകയാണ്. ആ കുഞ്ഞിനെയാണ് സഞ്ജന എടുത്തുകൊണ്ട് നിൽക്കുന്നത് എന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.

Rate this post
kudumbavilakku sanjana with babyreshma nair new video
Comments (0)
Add Comment