- Select sandy or loamy soil with good drainage
- Use stem cuttings or tubers for propagation
- Plant in warm, humid climate
- Provide trellis support for climbing
- Apply organic manure and compost
- Water regularly
- Prune for better yield
- Harvest after 3 months
Kovakka Krishi Tips : സ്ഥല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ചെലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്തെടുക്കാൻ പറ്റിയ ഒന്നാണ് കോവൽ കൃഷി. വളരെ കുറഞ്ഞ രീതിയിൽ കീടശല്യം നേരിടുന്ന കോവലിന് കുറഞ്ഞ പരിചരണം മാത്രം മതി എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല ഏതെങ്കിലും രീതിയിലുള്ള കീടബാധ ഏൽക്കുകയാണ്
എങ്കിൽ വേപ്പെണ്ണ ഡൈലൂട്ട് ചെയ്തതിനു ശേഷം തളിച്ചു കൊടുത്താൽ മതിയാകും. ഒരു ചെടി ചട്ടിയിൽ കുറച്ച് കോവയ്ക്ക വിത്തെടുത്തു നട്ടതിനുശേഷം മൂന്നു മീറ്ററോളം ഏകദേശം പൊക്കം ആയി കഴിഞ്ഞാൽ എവിടെയാണോ നടേണ്ടത് അവിടെക്കു പറിച്ചു നടാവുന്നതാണ്. കോവലിന്റെ വേര് ചട്ടിയിൽ നല്ലപോലെ ഉറച്ചു പോയതിനാൽ പറിച്ചു നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കോവൽ നടുന്ന സമയത്ത് മണ്ണ് നല്ലപോലെ കുഴിച്ചതിനു ശേഷം അതിലേക്ക് കുറച്ച് ചാണകപ്പൊടി ഇടുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ കുറച്ച് ഉണങ്ങിയ ഇലകളും ഇട്ടിട്ട് ഈ തൈ പടർത്തി കൊടുക്കുകയാണ് ചെയ്യേണ്ടത്. മുകളിലേക്ക് പടർന്നുകയറുന്നതിന് അനുസരിച്ച് നല്ല ബലമുള്ള കയറുകൊണ്ട് പന്തലിട്ട് കൊടുക്കേണ്ടത് അത്യാവശ്യമാണ്.
കോവയ്ക്ക നല്ലപോലെ വളരുവാൻ വേണ്ടി ഒരു പാത്രത്തിൽ കഞ്ഞിവെള്ളം എടുത്തതിനു ശേഷം അതിലേക്ക് അരി കഴുകുന്നതും ധാന്യങ്ങൾ കഴുകുന്നതുമായ വെള്ളവും കൂടി ചേർത്ത് കോവലിന് ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണൂ. Video credit : Shrutys Vlogtube
Kovakka Krishi Tips
Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!
ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!