അച്ഛനില്ലെങ്കിലും മക്കളുടെ ഒരു വിശേഷവും മറക്കാതെ രേണു ‘അമ്മ.!! മൂത്തമകൻ കിച്ചുവിന് സർപ്രൈസ് ഒരുക്കി രേണു.!! | Kollam Sudhi Son Kichu Happy News

Kollam Sudhi : സ്റ്റാർ മാജിക് എന്ന ഷോയിലൂടെ എത്തി മലയാളികളുടെ മനസ്സിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയ നടനാണ് കൊല്ലം സുധി. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മറ്റുള്ളവരെ ചിരിച്ചപ്പോഴും വ്യക്തിജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയും പ്രയാസവും തരണം ചെയ്താണ് താരം മുന്നോട്ടു പോയിട്ടുള്ളത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി

വെച്ചാണ് കൊല്ലം സുധി ലോകത്തോട് വിട പറഞ്ഞത്. സുധിയും രേണുവും മൂത്തമകൻ കിച്ചുവും ഇളയ മകനും അടങ്ങുന്ന കുടുംബത്തിൻറെ വിശേഷങ്ങൾ ഒക്കെ സുധി ജീവിച്ചിരുന്നപ്പോൾ തന്നെ ആളുകൾക്ക് കേൾക്കുവാൻ പ്രിയമായിരുന്നു. പിന്നീട് താരത്തിന്റെ വിയോഗവാർത്ത പുറത്ത് വന്നപ്പോൾ തെല്ല് വിഷമത്തോടെ എങ്കിലും കുടുംബത്തിലുള്ളവരെ ആശ്വസിപ്പിക്കുവാൻ കുടുംബപ്രേക്ഷകർ ഒന്നടങ്കം ശ്രമിക്കുകയും ചെയ്തു. നിരവധി പേരുടെയും

ഫ്ലവേഴ്സ് ടിവിയുടെയും സഹായത്തോടെ കൊല്ലം സുധിക്ക് ഒരു വീട് എന്ന സ്വപ്നം വാകത്താനത്ത് ഒരുങ്ങുകയാണ് കൊല്ലത്താണ് ജനിച്ച് വളർന്നത് എങ്കിലും സുധി കോട്ടയം ഭാഗത്തായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ഇപ്പോൾ താരത്തിന്റെ മരണശേഷം താരത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ കുടുംബമാണ് കൈകാര്യം ചെയ്യുന്നത്. കൊല്ലം സുധിയുടെ ആദ്യത്തെ വിവാഹത്തിലുള്ള മൂത്തമകനായ കിച്ചുവിൻറെ ജന്മദിനമാണ് ഇന്ന്.

താരത്തിന് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് സുധിയുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. സുധിയുടെ വിയോഗസമയത്ത് ആശുപത്രിക്ക് മുന്നിൽ പൊട്ടിക്കരയുന്ന കിച്ചുവിൻറെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. ആ സമയത്ത് മോൻ കരുത്തായി നിൽക്കണമെന്നും അമ്മയ്ക്കും സഹോദരനും ഇനി ആരുമില്ലെന്ന് അടക്കം പറഞ്ഞ ആശ്വസിപ്പിച്ച ആരാധകർ തന്നെയാണ് ഇപ്പോൾ കിച്ചുവിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒരു ഷോയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് കൊല്ലം സുധി അടങ്ങുന്ന സഹതാരങ്ങളുടെ കാറ് അപകടത്തിൽപെട്ടതും താരം മ രണത്തിന്
കീഴടങ്ങുന്നതും

Rate this post