സുധിയുടെ ഒൻമ്പതാം ദിവസം.!! ചടങ്ങിനിടയിൽ സെമിത്തേരിയിൽ തളർന്ന് വീണ് രേണു; സുധി ചേട്ടന് നിത്യ ശാന്തിക്കായി പ്രാർത്ഥന ചൊല്ലിയപ്പോൾ.!! | Kollam Sudhi 9th Day Remembrance Prayers Viral Malayalam

Kollam Sudhi 9th Day Remembrance Prayers Viral Malayalam : മലയാള ടെലിവിഷൻ അഭിനേതാവും, സിനിമാതാരം, ഹാസ്യ നടൻ, ആർട്ടിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ വിയോഗം മലയാളക്കരയിൽ ഒന്നടങ്കം ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. പെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു ദിവസമാണ് ഈ മര ണ വാർത്ത മലയാളികൾ അറിയുന്നത്.

കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങവെ പെട്ടെന്നുണ്ടായ ഒരു കാർ ആക്സിഡന്റിലാണ് പ്രിയ താരം ഈ ലോകം വിട്ടു വിട പറയുന്നത്. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ (സീസൺ 1) എന്ന റിയാലിറ്റി കോമഡി ഷോയിലെ വിജയത്തിലൂടെ ആണ് ദൃശ്യ മാധ്യമ രംഗത്ത് അദ്ദേഹം പ്രശസ്തനാവുന്നത്. സ്റ്റാർ മാജിക് ഓൺ ഫ്‌ളവേഴ്‌സ് എന്ന കോമഡി ഷോയിലെ സ്ഥിരം കാസ്റ്റ് അംഗം എന്ന നിലയിലാണ് പിന്നീട് സുധി അറിയപ്പെടുന്നത്. നിരവധി മലയാളം കോമഡി ഷോകളിൽ അതിഥി താരമായും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അദ്ദേഹം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ 40 ലധികം മലയാള സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ മര ണത്തിൽ അനുശോചനം അറിയിച്ച് നിരവധി താരങ്ങളും ആരാധകരും എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഇപ്പോഴിതാ മറ്റൊരു ദുഃഖകരമായ വീഡിയോ ആണ് സമൂഹം മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.കൊല്ലം സുധിക്ക് നിത്യശാന്തിക്കായി പ്രാർത്ഥന നടത്തുന്ന വീട്ടുകാരുടെയും പള്ളിയിൽ അച്ഛന്റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സുധിക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തുമ്പോൾ വിങ്ങിപ്പൊട്ടി കരയുന്ന ഭാര്യ രേണുവിനെ ദൃശ്യങ്ങളിൽ കാണാം. മകൻ ഋതുലും അടുത്തുണ്ട്. മകൻ അമ്മയുടെ കണ്ണീരൊപ്പുന്നത് കാണുമ്പോൾ മലയാളികളുടെ ഹൃദയത്തിലും എന്തെന്നില്ലാത്ത നീറ്റലാണ് അനുഭവപ്പെടുന്നത്.

Rate this post
Kollam Sudhi 9th Day Remembrance Prayers Viral Malayalamkollam sudhi familykollam sudhi remembrance day
Comments (0)
Add Comment