Kauravar Malayalam Movie Mammooty Daugter Revealed : ക്ലൈമാക്സ് രംഗം വരെ പ്രക്ഷരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ആ ആകാംഷയെ നിലനിർത്തി കൊണ്ട് അവസാനിച്ച ചിത്രങ്ങൾ മലയാളത്തിൽ ഏറെയാണ്. അത്തരത്തിൽ മലയാളികൾ ഇന്നും കാണാൻ ഇഷ്ടപ്പെടുന്ന ഒട്ടനവധി ചിത്രങ്ങൾ ഉണ്ട്. സമ്മർ ഇൻ ബത്‌ലഹേം, നോട്ട്ബുക്ക് തുടങ്ങി നിരവധി ചിത്രങ്ങൾ. അത്തരത്തിൽ ഒരു ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി 1992-ൽ ജോഷി സംവിധാനം ചെയ്ത കൗരവർ എന്ന ചിത്രം. സംവിധാന മികവ്, മികച്ച തിരക്കഥ, മികവുറ്റ
അഭിനയ പ്രതിഭകൾ എന്നിവയാൽ സമ്പന്നമാണ് മലയാളികൾ അന്നും ഇന്നും ഒരു പോലെ കാണാൻ ഇഷ്ടപ്പെടുന്ന കൗരവർ എന്ന ചിത്രം. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ അതുല്യ പ്രതിഭ ലോഹിത ദാസാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അതു മാത്രവുമല്ല നിത്യ ഹരിതമായി മലയാളികൾ മനസിലേറ്റിയ ഒരു പിടി നല്ല ഗാനങ്ങളു മുണ്ട് ഇതിൽ. ഇതൊക്കെ ആണെങ്കിലും ചിത്രം അവശേഷിപ്പിച്ചു പോയ ആകാംഷ അത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്. ചിത്രത്തിൽ മൂന്നു
പെൺകുട്ടികളിൽ ആരാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളെന്നത്. ചിത്രം ഇറങ്ങി അന്നു തൊട്ട് ഇന്നോളം അതൊരു ചോദ്യമായി തന്നെ അവശേഷിക്കുന്നു. പല അഭി മുഖങ്ങളിലും സംവിധായക നോടും അഭിനേതക്കളോടും ഇതിനെ കുറിച്ച് ചോദിച്ചിട്ടു ണ്ടെങ്കിലും കൃത്യമായൊരു ഉത്തരം കിട്ടിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ കുറച്ചു നാൾ മുൻപ് ഡികോർ ഡിനേറ്റ്സ് എന്ന ഒരു ഒൺലൈൻ യൂട്യൂബ് ചാനൽ പുറത്തുവിട്ട വീഡിയോയിൽ സിനിമയിലെ സൂചനകൾ വച്ച് മമ്മൂട്ടിയുടെ
മകൾ ആരെന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. അതിൽ മൂന്നു പെൺകുട്ടികളെയും വിവിധ സീനുകൾ വച്ച് താരാതമ്യം ചെയ്തു കൊണ്ടാണ് അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കു ന്നത്. ശ്രീക്കുട്ടി, പാറുക്കുട്ടി, നന്ദനിക്കുട്ടി എന്നിങ്ങനെ മൂന്നുപേരിൽ സിനിമയുടെ വിവിധ സീനുകളിലായിൽ മമ്മൂട്ടിയുടെ കഥാപാത്രവുമായി കൂടുതൽ സാമ്യം അല്ലെങ്കിൽ വിവിധ സീനുകളെ അത്തരത്തിൽ ബന്ധിപ്പിക്കാൻ ശ്രമിച്ചു കൊണ്ടാണ് ആരാണ് മകൾ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത്. മൂന്നുപേരെയും താരതമ്യം
ചെയ്ത ശേഷം രുദ്ര അവതരിപ്പിച്ച ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടിയുടെ മകളായി കണ്ടെത്തുന്നത്. വീഡിയോയിൽ പറയുന്ന സൂചനകൾ മനസിലിട്ടു കൊണ്ട് ചിത്രം കാണുന്ന ഏതൊരാൾക്കും വീഡിയോയിൽ പറയുന്ന നിഗമനത്തിൽ തന്നെ എത്താൻ സാധിക്കും. എന്തായാലും സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞാണെ ങ്കിലും സിനിമ വെളിപ്പെടുത്താതെ പോയ ആ രഹസ്യത്തിന്റെ ഉത്തരം ഏറെക്കുറെ യെങ്കിലും കണ്ടെത്താനായി എന്നു തന്നെ പറയാം.