അങ്ങനെ അതും കഴിഞ്ഞു ; കാളിദാസ് ജയറാമും തരിണിയും ലളിതമായ ചടങ്ങുകളോടെ പ്ലാറ്റിനം മോതിരം കൈമാറി .! ആശംസകളോടെ ആരാധകർ. | kaalidas Jayaram Ring Exchange News Malayalam

kaalidas Jayaram Ring Exchange News Malayalam : ബാല കഥാപാത്രമായി സിനിമയിലെത്തി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയതാരമാണ് കാളിദാസ് ജയറാം.മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ ജയറാമിന്റെ മകനാണ് കാളിദാസ്. തന്റെ എല്ലാ വിശേഷങ്ങളും കാളിദാസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെയാണ് കാളിദാസിനെ കൂടുതൽ ആളുകൾ അറിയുന്നത്. ഈ ചിത്രത്തിൽ ബാലതാരം ആയിട്ടായിരുന്നു കാളിദാസ് അഭിനയിച്ചത്. പിന്നീട് നിരവധി മലയാള സിനിമകളിൽ വേഷമിട്ടു എങ്കിലും അതൊന്നും തന്നെ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ തമിഴ്

സിനിമ ലോകത്ത് സജീവസാന്നിധ്യമാണ് കാളിദാസ്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം തന്നെ കാളിദാസ് അഭിനയിച്ചു കഴിഞ്ഞു. ഈയടുത്താണ് കാളിദാസ് തന്റെ ജീവിതപങ്കാളിയെ ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തിയത്. തരുണി എന്നാണ് ഇവരുടെ പേര്.കാളിദാസും തരിണിയും പ്രണയബന്ധത്തിലായിരുന്നു. ഇരുവരുടെയും പ്രണയം ഔദ്യോഗികമായി തന്നെ ഇവർ തുറന്നു പറഞ്ഞു. ഇരുവരുടെയും ചിത്രങ്ങൾക്കും വീഡിയോകൾക്കും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് കാളിദാസും തരിണിയും.

ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ഈ വീഡിയോ പ്ലാറ്റിനം റിംഗ്സിന്റെ പരസ്യം കൂടിയാണ്. എന്നാൽ ഇവരുടെ പ്രണയം എത്രമാത്രം ആഴമുള്ളതാണ് എന്ന് ഈ പരസ്യത്തിൽ നിന്നും പ്രേക്ഷകർക്ക് വ്യക്തമാക്കുന്നുണ്ട്. ഇരുവരും പരസ്പരം എത്ര മനസ്സിലാക്കുന്നു എന്നും, ഒരാൾ മറ്റൊരാളെ എങ്ങനെ സ്നേഹിക്കുന്നു എന്നും ഈ പരസ്യം കാണുമ്പോൾ ആരാധകർക്ക് മനസ്സിലാകുന്നു. എന്റെ ഭാവി എന്താണെന്ന് അറിയാൻ സാധിക്കുന്നില്ല പക്ഷേ തരിണിയെ എനിക്ക് എന്റെ ജീവിതപങ്കാളിയായി വേണം,അവൾ എടുക്കുന്ന എല്ലാ ചിത്രങ്ങളും എനിക്കിഷ്ടമാണ് കാരണം അവളുടെ

കണ്ണിലൂടെ നോക്കുമ്പോൾ ഞാൻ ഏറ്റവും ബസ്റ്റായി കാണപ്പെടുന്നു.
പരിപൂർണ്ണത ഇല്ലായ്മയെയും അവൾ പരിപൂർണ്ണമാക്കുന്നു ഓരോ ദിവസവും ഞങ്ങളുടെ പ്രണയം വളരെ സ്പെഷ്യൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാണ് കാളിദാസൻ വീഡിയോയിൽ പറയുന്നത്. അതേസമയം കാളിദാസിന്റെ സ്നേഹത്തെയും പരിഗണനയെയും കുറിച്ച് തരിണിയും സംസാരിക്കുന്നു.
നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

Rate this post