എപ്പോഴും ഒന്നിച്ചിരിക്കുന്നതാണ് നല്ലത്.!! ചിലങ്കയ്‌ക്കൊപ്പം ഹാപ്പി മൂഡിൽ ജിഷിന് മോഹൻ.!! വൈറലായി ഫോട്ടോസ്.!! | Jishin Mohan With A Co-Actress Viral Photos

Jishin Mohan With A Co-Actress Viral Photos : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിഷിൻ മോഹൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ വില്ലൻ വേഷമാണ് ജിഷിനിനെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചത്. മഴവിൽ മനോരമയിലെ അമലയിലെ വില്ലൻ വേഷവും ജിഷിൻ്റെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.

അമല സീരിയലിൽ കൂടെ അമലയായി അഭിനയിച്ച വരദയെ ആയിരുന്നു ജിഷിൻ വിവാഹം കഴിച്ചത്. സീരിയലിൽ അഭിനയിക്കുമ്പോൾ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാവുകയായിരുന്നു. ഇവർക്ക് ജിയാൻ എന്നൊരു മകനുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇവരെ കുറിച്ച് വരുന്നത് രണ്ടു പേരും വിവാഹമോചിതരായി എന്ന വാർത്തകളാണ്. കാരണം വരദയുടെ യുട്യൂബ് ചാനലിലോ, ഒരുമിച്ചുള്ള ഫോട്ടോകളിലോ ഒന്നും രണ്ടു പേരെയും കാണാനില്ല. പ്രേക്ഷകർ ഓരോ പോസ്റ്റിറ്റ് താഴെയും

കമൻറുകളായി ചോദിക്കാറുണ്ടെങ്കിലും ഇതുവരെയും രണ്ടു പേരും ഒന്നും പ്രതികരിക്കുക ഉണ്ടായിരുന്നില്ല. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ അഭിനയിക്കുന്നത് സൂര്യ ടിവി യിൽ സംപ്രേക്ഷക്ഷണം ചെയ്യുന്ന കന്യാദാനം എന്ന സീരിയലിലാണ്. ഇപ്പോൾ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. കന്യാദാനത്തിലെ നായിക ഐശ്വര്യ സുരേഷിൻ്റെ കൂടെയുള്ള

ചിത്രമായിരുന്നു അത്. ജിഷിൻ്റെയും ഐശ്വര്യയുടെയും കഥാപാത്രത്തിൻ്റെ പേരുകളായ വിനയൻ ആൻറ് ചിലങ്ക എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. സീരിയലിൽ നെഗറ്റീവ് റോളായ സംശയ രോഗിയായ ഒരു ഭർത്താവായിട്ടാണ് ജിഷിൻ അഭിനയിക്കുന്നത്. സീരിയൽ ലൊക്കേഷനിൽ വച്ച് രണ്ടുപേരും ചെയ്യുന്ന നിരവധി റീൽസ് വീഡിയോകൾ ജിഷിൻ താരത്തിൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സൂര്യ ടിവി യിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ കൂടിയായ ഇവരുടെ വീഡിയോകൾ പ്രേക്ഷകർ പെട്ടെന്ന് തന്നെ സ്വീകരിക്കാറുണ്ട്. ജിഷിൻ്റെയും ഐശ്വരംയുടെയും ഫോട്ടോയ്ക്ക് താഴെയും നല്ല കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Rate this post