ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ.!! പ്ലാവിന് ഇങ്ങനെ പാന്റ്സ് കെട്ടി കൊടുത്താൽ ചക്കയെല്ലാം കൈ എത്തി പറിക്കാം.. | Jackfruit Growing Easy Tips
- Choose a sunny location with well-drained loamy or sandy soil.
- Plant grafted or healthy saplings for quicker fruiting.
- Best planting season: June to August (monsoon).
- Maintain spacing of 8–10 meters between trees.
- Use organic compost or farmyard manure during planting.
- Water regularly in the early growth stage; reduce as the tree matures.
- Mulch around the base to retain moisture and suppress weeds.
- Prune weak or dead branches to improve airflow and shape.
- Protect from pests like borers and mealybugs with neem spray.
- Apply phosphorus and potash during flowering for better yield.
Jackfruit Growing Easy Tips : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉണ്ടാവാറുള്ള ഒരു പ്രധാന പ്രശ്നം ചക്ക കായ്ക്കുന്നത് പ്ലാവിന്റെ ഒരുപാട് മുകളിൽ ആയിട്ടാണ് എന്നതാവും. അതിന് പരിഹാരമായി ചക്ക പ്ലാവിന്റെ താഴെ തന്നെ കായ്ക്കാനായി ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം ഒരു നീളമുള്ള ലെഗ്ഗിങ്സോ, ചുരിദാറിന്റെ പാന്റോ എടുത്ത് അതിന്റെ നടുക്ക് വച്ച് മുറിച്ച് 2 ഭാഗങ്ങൾ ആക്കി മാറ്റുക.
ശേഷം കുറച്ച് പച്ച ചാണകം എടുത്ത് മുറിച്ച് മാറ്റിയ ലെഗ്ഗിങ്സിന്റെ അകത്ത് ആയി നിറച്ച് കൊടുക്കണം. ഒട്ടും പുറത്തേക്ക് പോകാത്ത രീതിയിൽ വേണം ചാണകം നിറക്കാൻ. പിന്നീട് പ്ലാവിന്റെ എവിടെയാണോ ചക്ക കായ്‌ക്കേണ്ടത് അതിന് ചുറ്റും ചാണകം നിറച്ച തുണി കെട്ടി വക്കുക. കാറ്റോ മഴയോ ഉള്ളപ്പോൾ തുണി വീണു പോകാതെ ഇരിക്കാനായി അതിന് മുകളിൽ ചരട് ഉപയോഗിച്ച് നല്ല പോലെ കെട്ടി കൊടുത്താൽ മതി. തുണി കെട്ടി 15 ദിവസം കഴിയുമ്പോൾ തന്നെ കെട്ടിയ ഭാഗത്ത് കായ പൊട്ടി തുടങ്ങുന്നത് കാണാം.
പിന്നീട് തുണി അഴിച്ചു മാറ്റാവുന്നതാണ്. ഇതു തന്നെ മറ്റൊരു രീതിയിലും ചെയ്യാൻ സാധിക്കും. അതിനായി ആദ്യം പ്ലാവിന്റെ കായ് പൊട്ടേണ്ട ഭാഗം നോക്കി ഒട്ടും വെള്ളമില്ലാത്ത പച്ച ചാണകം തേച്ചു പിടിപ്പിക്കുക. ശേഷം അതിന് ചുറ്റും ഒരു തുണി ചുറ്റി കൊടുക്കുക. നേരത്തെ ചെയ്തത് പോലെ ചരട് ഉപയോഗിച്ച് അതിന്റെ മുകൾ ഭാഗം കെട്ടി കൊടുക്കുക. ഇങ്ങിനെ ചെയ്ത് കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ തന്നെ അങ്ങിനെ ചെയ്ത ഭാഗത്ത് കായ്കൾ പൊട്ടി തുടങ്ങുന്നത് കാണാൻ സാധിക്കും.
ഈ ഒരു രീതി ഉപയോഗിക്കുന്നത് വഴി പ്ലാവിൽ ആവശ്യമുള്ള ഭാഗങ്ങളിൽ എല്ലാം നിറയെ ചക്ക കായ്‌ക്കുകയും അത് എളുപ്പത്തിൽ മുറിച്ച് എടുക്കുകയും ചെയ്യാവുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video Credit : PRS Kitchen
Jackfruit Growing Easy Tips
Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!
ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!