- Germination – Start seeds in warm, moist conditions for healthy sprouting.
- Seed selection – Choose disease-free, mature seeds for best results.
- Grafting – Ensures uniform fruit quality and early bearing.
- Air layering – Propagates trees that retain parent traits.
- Soil pH – Maintain between 6.0–6.5 for optimal growth.
Jackfruit Cultivation Tips malayalam : ചക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. ചക്ക വീട്ടിൽ നട്ട് പിടിപ്പിക്കാൻ ആഗ്രഹമുണ്ടോ. എങ്കിൽ നിങ്ങൾക്കായിതാ ചക്ക നടുന്നത് മുതൽ കായിക്കുന്നത് വരെ ചെയ്യേണ്ട A to Z കാര്യങ്ങൾ. കേരളത്തിൽ ധാരാളം കാണപ്പെടുന്ന ഒരു വൃക്ഷമാണ് പ്ലാവ്. ഇതിൽ കായ്ക്കുന്ന ചക്ക മലയാളികൾക്ക് വളരെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്. ഇത് വീട്ടിൽ നാട്ടിൽ പിടിപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്.
എങ്കിലേ പ്ലാവ് ധാരാളം കായ് തരികയുള്ളു. ഏതൊരു ചെടിക്കും വളരെ ആവശ്യമുള്ള ഒന്നാണ് വളക്കൂറുള്ള മണ്ണ്. വളക്കൂറുള്ള മണ്ണിൽ പ്ലാവ് ധാരാളം കായ് തരും. വളക്കൂറില്ലാത്ത മണ്ണാണെങ്കിൽ നമ്മൾ അതിനവശ്യമായ വളം മണ്ണിൽ ചേർത്തു കൊടുക്കേണ്ടതുണ്ട്. നടുമ്പോൾ വളക്കൂറുള്ള മണ്ണിൽ നടാൻ ശ്രദ്ധിക്കുക. നടാൻ കുഴി എടുക്കുമ്പോൾ ഒന്നര അടി വീതിയും താഴ്ചയും ഉള്ള എടുത്ത് അതിലേക്ക് 1 കിലോ മണ്ണിര കമ്പോസ്റ്റ് ചേർത്തിട്ട് വേണം നടാൻ.
കായിക്കാൻ പ്രായമായ പ്ലാവ് സീസൺ അടുക്കുമ്പോൾ അതിലെ അനാവശ്യമായി നിൽക്കുന്ന ഉണങ്ങിയതും രോഗം വന്നതുമായ ചില്ലകൾ വെട്ടിമാറ്റി തടിയിൽ നല്ല വെയിൽ കൊള്ളുന്ന രൂപത്തിൽ ആക്കി മാറ്റുക. ചക്ക കൊഴിഞ്ഞു പോവുന്നത് തടയാനും കൂടുതൽ പൂ കായിക്കാനും ഇത് സഹായിക്കും. ഈ സമയത്ത് തന്നെ നല്ല വളവും ചെയ്യണം. ചെടിയുടെ തടത്തിൽ നിന്ന് 2 അടി മാറി തടമെടുത്ത് നനച്ച് മണ്ണിര കമ്പോസ്റ്റ് ഇടുക. പൊട്ടഷിന് പകരം കല്ലുപ്പ് ഉപയോഗിക്കാം. വളമിട്ട് 2 ആഴ്ച നന്നായി നനക്കുക.
ശേഷം സ്‌ട്രെസ് പീരിയഡ് ആണ്. ഈ സമയത്ത് നനക്കരുത്. പിന്നീട് നന്നായി പൂത്ത ശേഷം മാത്രമേ നനക്കാവു. ഈ സമയത്ത് നനച്ചില്ലേൽ പൂവ് കൊഴിഞ്ഞുപോവും. പൂക്കാൻ തുടങ്ങിയാൽ സ്യുടോ മോണാസ് പൂക്കളിൽ സ്പ്രേ ചെയ്താൽ ഫങ്കൽ ബാധ തടയാൻ സാധിക്കും. ഇത്രയും കാര്യം ശ്രദ്ധിച്ചാൽ പ്ലാവ് നല്ല കായ് തരുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ.. Video credit : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam