Jack Fruit Cutting Easy Trick : ചക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അതു മാത്രമല്ല പഴുത്ത ചക്കചുള കഴിക്കാനും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ചക്ക വൃത്തിയാക്കുക എന്നതിനോട് പലർക്കും വലിയ താല്പര്യം ഇല്ല. കാരണം ചക്ക വൃത്തിയാക്കി കഴിയുമ്പോഴേക്കും കൈ മുഴുവൻ നാശമായിട്ടുണ്ടാകും. എന്നാൽ വളരെ എളുപ്പത്തിൽ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ ചക്ക എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
അതിനായി ആദ്യം തന്നെ ചക്ക എടുത്ത് നീളത്തിൽ പിടിച്ച ശേഷം പുറത്തുള്ള മുള്ളുകളെല്ലാം ഒരു കത്തി ഉപയോഗിച്ച് തോലോട് കൂടി തന്നെ കട്ട് ചെയ്ത് കളയാവുന്നതാണ്. ഇതിനായി ആദ്യം തന്നെ ചക്കയുടെ നടു വെട്ടേണ്ട ആവശ്യം വരുന്നില്ല.സാധാരണ എല്ലാവരും ആദ്യം തന്നെ ചക്കയുടെ നടുഭാഗം വെട്ടിയെടുക്കുമ്പോഴാണ് അതിൽ നിന്നും മുളഞ്ഞു പുറത്തേക്ക് വന്ന് ബാക്കി ഭാഗം വൃത്തിയാക്കാൻ ബുദ്ധിമുട്ടാകുന്നത്.
ഈയൊരു ചെയ്യുമ്പോൾ ചക്കയുടെ എല്ലാ ഭാഗവും വളരെ എളുപ്പത്തിൽ തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കാൻ സാധിക്കും. തോല് മുഴുവൻ കളഞ്ഞശേഷം ചക്കയുടെ ഞെട്ടിന്റെ ഭാഗം പൂർണമായും കട്ട് ചെയ്ത് കളയാവുന്നതാണ്. അതല്ലാതെ ആദ്യം തന്നെ ചക്കയുടെ തല ഭാഗം കളയേണ്ട ആവശ്യമില്ല. അതിനു ശേഷം ചക്കയുടെ നടു വെട്ടി രണ്ട് പീസുകൾ ആക്കി മാറ്റുക. ഇങ്ങിനെ ചെയ്യുമ്പോൾ ഒരോ ഭാഗത്ത് നിന്നും ചക്കച്ചുളകൾ ഓരോന്നായി എളുപ്പത്തിൽ ചൂഴ്ന്നെടുക്കാൻ സാധിക്കുന്നതാണ്.
അതേ രീതിയിൽ തന്നെ മുറിച്ചുവെച്ച ചക്കയുടെ മറ്റ് വശവും ചുളകൾ എടുത്ത് വൃത്തിയാക്കി എടുക്കാം. ശേഷം ചകിണിയും കുരുവും കളഞ്ഞ് ചക്ക ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി കൈയിൽ ഒട്ടും മുളഞ്ഞി ആകുമെന്ന പേടിയും വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.