ഇന്ദ്രൻസേട്ടനെ കാണാൻ ഒടിയെത്തി കൊച്ചു മിടുക്കി .!! പക്ഷെ ഇന്ദ്രൻസേട്ടൻ ഞെട്ടിച്ച് കളഞ്ഞു .!! താര ജാഡയില്ലാത്ത പച്ചയായ മനുഷ്യൻ.!! |Indrands Actor With Fan Girl Moment

Indrands Actor With Fan Girl Moment: മലയാളി മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇന്ദ്രൻസ്. ഒരു ലളിതമായ മനുഷ്യൻ. എത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിന്റെ യാതൊരുവിധ പവറോ, അഹങ്കാരമോ ഇതുവരെ അദ്ദേഹം ആരോടും കാണിച്ചിട്ടില്ല.ആദ്യകാലത്ത് സിനിമയിലെ വാസ്ത്രാലങ്കാര രംഗത്തുനിന്നാണ് പിന്നീട് ഇന്ദ്രൻസ് സിനിമയിലേ അഭിനയത്തിലേക്ക് കടന്നു വരുന്നത്. തനിക്ക് കിട്ടിയ ഏതു വേഷവും അതിന്റെ ഏറ്റവും പൂർണമായ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങൾ ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആണ്. 2018ൽ ആളൊരുക്കം എന്ന ചിത്രത്തിന് കേരള സംസ്ഥാന

ചലച്ചിത്ര അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതപങ്കാളിയാണ് ശാന്തകുമാരി.ഹോം എന്ന ഇദ്ദേഹത്തിന്റെ ചിത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു അതുപോലെ മറ്റൊരു ശ്രദ്ധ നേടിയ ചിത്രമാണ് അഞ്ചാം പാതിര. രണ്ടു ചിത്രങ്ങളിലെയും കഥാപാത്രങ്ങൾ രണ്ട് തലങ്ങളിലാണ്. ഇക്കാലത്തിനിടയ്ക്ക് ഏകദേശം 300 ഓളം ചിത്രങ്ങളിൽ ഇദ്ദേഹം വേഷങ്ങൾ ചെയ്തിട്ടുണ്ട്. താര ജാഡകൾ ഒന്നുമില്ലാത്ത ഒരു വ്യക്തിയെന്ന പൂർണമായും ഒരാളെ പറയാമെങ്കിൽ അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ദ്രൻസ്. നിറപുഞ്ചിരിയോടെ അല്ലാതെ ഇദ്ദേഹത്തെ നമുക്ക് കാണാൻ സാധിക്കില്ല. പറയുന്ന ഓരോ

വാക്കുകളിലും നർമ്മവും അതിനോടൊപ്പം തന്നെ കൃത്യമായ കാര്യങ്ങളും ഉണ്ടാകും എന്നതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. സോഷ്യൽ മീഡിയയിൽ വരുന്ന ഇദ്ദേഹത്തിന്റെ ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേയൊരു മനുഷ്യൻ എന്ന രീതിയിലും കമന്റുകൾ വരാറുണ്ട്. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു പരിപാടിയിൽ അതിഥിയായി വേദിയിലിരിക്കുമ്പോൾ ഒരു ചെറിയ മോൾ വന്നു ഫോട്ടോയ്ക്ക് വേണ്ടി ഇന്ദ്രൻസിന് ഫോൺ കൊടുക്കുന്നു. ഈ സമയം ഇന്ദ്രൻസ് മറ്റാരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. ആ സംസാരം നിർത്തുകയും ആ മോളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി

നിറപുഞ്ചിരിയോടെ അവളുടെ കൂടെ സെൽഫി എടുക്കുകയും ചെയ്യുന്ന ഇന്ദ്രൻസ് ആണ് വീഡിയോയിൽ ഉള്ളത്. ആ ഫോട്ടോ കിട്ടുമ്പോൾ ആ മോൾ സന്തോഷിച്ച് തുള്ളി ചാടുന്നു. ആ മോളുടെ സന്തോഷം കണ്ട് അതിലേറെ സന്തോഷം ഇന്ദ്രൻസ് ചേട്ടനാണ്. ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത കമന്റ് ബോക്സിൽ ഇന്ദ്രൻസ് ചേട്ടന്റെതാകും എന്ന രീതിയിലും വീഡിയോയ്ക്ക് താഴെ കമന്റുകൾ വന്നിട്ടുണ്ട്. പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് നിരവധി ലൈറ്റുകളും കമന്റുകളും ഷെയറുകളും ആണ് വന്നുകൊണ്ടിരിക്കുന്നത്.

Rate this post