ടിഷു പേപ്പർ മാത്രം മതി.!! ഇനി ഇഞ്ചി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ കണക്കിന് ഇഞ്ചി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Inchi Krishi Tricks Using Tissue Paper

  • Select healthy ginger rhizomes
  • Soak in water overnight
  • Wrap in moist tissue paper
  • Place in a warm, dark spot
  • Check daily for sprouting
  • Keep tissue moist, not wet
  • Transplant sprouted pieces to pots
  • Use loose, fertile soil

Inchi Krishi Tricks Using Tissue Paper : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ട് കാലത്ത് വീടിനോട് ചേർന്ന് ചെറിയ രീതിയിൽ ഒരു തൊടിയെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി അവിടെത്തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥലപരിമിതി ഒരു പ്രശ്നമായതോടെ എല്ലാവരും ഇഞ്ചി ഉൾപ്പെടെയുള്ള പച്ചക്കറികൾ

കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവാണ് ഉള്ളത്. അതേസമയം ഒരു പോട്ട് ഉപയോഗിച്ച് എങ്ങനെ വളരെ എളുപ്പത്തിൽ ഇഞ്ചി കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കാൻ ആദ്യം തന്നെ വിത്ത് മുളപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി നന്നായി മൂത്ത ഇഞ്ചി കഷണങ്ങൾ നോക്കി ഒരു ടിഷ്യൂ പേപ്പറിൽ വെച്ച് മുകളിൽ മറ്റൊരു ടിഷ്യൂ പേപ്പർ കൂടി കവർ ചെയ്ത് വെള്ളം നനച്ച് വയ്ക്കുക.

കുറഞ്ഞത് 15 ദിവസമെങ്കിലും നനവോടുകൂടി ഇഞ്ചി ടിഷ്യൂ പേപ്പറിൽ ഇരിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ മുള വന്നു കിട്ടുന്നതാണ്. ഇഞ്ചിക്ക് മുള വന്നു കഴിഞ്ഞാൽ കൃഷിക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പോട്ടെടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലെയറിലായി ഉണങ്ങിയ കരിയില കൈ ഉപയോഗിച്ച് പൊടിച്ച ശേഷം നിറച്ച് കൊടുക്കാവുന്നതാണ്. അതിന് മുകളിലായി വീട്ടിൽ തന്നെ തയ്യാറാക്കിയ ജൈവവളം മിക്സ് ചെയ്ത മണ്ണ് നിറച്ചു കൊടുക്കാവുന്നതാണ്. വീണ്ടും ഒരു ലയർ കരിയില കൂടി ഫിൽ ചെയ്തു കൊടുക്കണം. അതിനുശേഷം ചെടിക്ക് നല്ല രീതിയിൽ വളർച്ച കിട്ടാനും കരിയില പെട്ടെന്ന്

കുതിർന്നു കിട്ടുവാനുമായി അല്പം പുളിപ്പിച്ച ചാണകവെള്ളം മുകളിലായി ഒഴിച്ചു കൊടുക്കാം. ശേഷം വീണ്ടും മണ്ണ് ഫിൽ ചെയ്ത് ശീമ കൊന്നയുടെ ഇല ലഭിക്കുമെങ്കിൽ അത് ഒരു ലയറായി ഫിൽ ചെയ്തു കൊടുക്കാവുന്നതാണ്. പോട്ടിന്റെ ഏറ്റവും മുകളിലത്തെ ലയറിൽ മണ്ണായിരിക്കണം ഉണ്ടാകേണ്ടത്. അതിനുശേഷം മുള വന്ന ഇഞ്ചി അതിലേക്ക് നട്ടുപിടിപ്പിക്കുക. മുകളിലായി അല്പം വെള്ളം കൂടി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയായി വെള്ളം സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ഇഞ്ചി വളരെ പെട്ടെന്ന് തന്നെ പിടിച്ചു കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Inchi Krishi Tricks Using Tissue Paper Credit : POPPY HAPPY VLOGS

Inchi Krishi Tricks Using Tissue Paper

Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!

ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!

Rate this post
Comments (0)
Add Comment