ഈ ഇല മാത്രം മതി.!! ദിവസം പത്തുകിലോ ഇഞ്ചി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Inchi Krishi Tips Using Papaya Leaf

  • Crush papaya leaves to extract juice.
  • Mix juice with water in 1:2 ratio.
  • Spray on ginger plants to repel pests.
  • Acts as natural antifungal treatment.
  • Enhances plant immunity.
  • Use weekly for best results.
  • Eco-friendly and cost-effective method.

Inchi Krishi Tips Using Papaya Leaf : അടുക്കളയിൽ മിക്ക കറികളും തയ്യാറാക്കുന്നതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി. ധാരാളം ഔഷധഗുണങ്ങളുള്ള ഇഞ്ചി കറികളിൽ ചേർത്ത് കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. എന്നാൽ ഇപ്പോൾ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആളുകളും കടകളിൽ നിന്നും ഇഞ്ചി വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. ഇത്തരത്തിൽ

ലഭിക്കുന്ന ഇഞ്ചിയിൽ എത്രമാത്രം വിഷാംശം അടിച്ചിട്ടുണ്ട് എന്ന കാര്യം നമുക്ക് പറയാനായി സാധിക്കുകയില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ ചെറിയ രീതിയിൽ പരിപാലനം നൽകി കൊണ്ടു തന്നെ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി എങ്ങനെ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഇഞ്ചി കൃഷി ചെയ്യുന്നതിനും നല്ല രീതിയിൽ വളർച്ച ലഭിക്കുന്നതിനുമായി ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായയുടെ ഇല. ഇഞ്ചി നടാനായി ഉപയോഗിക്കുന്ന പോട്ടിങ് മിക്സിൽ പപ്പായയുടെ ഇല കൂടി ചേർത്ത്

കൊടുക്കുകയാണെങ്കിൽ ചെടിയിൽ ഉണ്ടാകുന്ന കീടങ്ങൾ നശിക്കുകയും ചെടി ആരോഗ്യപരമായ രീതിയിൽ വളരുകയും ചെയ്യുന്നതാണ്. പോട്ട് അല്ലെങ്കിൽ ഗ്രോ ബാഗ് ഉപയോഗിച്ചാണ് ഇഞ്ചി കൃഷി ചെയ്യുന്നത് എങ്കിൽ അതിൽ ഏറ്റവും താഴത്തെ ലെയറിൽ ഉണങ്ങിയ പപ്പായയുടെ ഇല ശീമക്കൊന്നയുടെ ഇല എന്നിവയെല്ലാം നിറച്ചു കൊടുക്കാവുന്നതാണ്. അതിന്റെ മുകൾഭാഗത്തായി ജൈവരീതിയിൽ തയ്യാറാക്കിയ പോട്ടിങ് മിക്സ് നിറച്ചു കൊടുക്കാം. ശേഷം മുളപ്പിച്ച ഇഞ്ചി മണ്ണിലേക്ക് ഇറക്കിവച്ച് വീണ്ടും മുകളിൽ ഒരു ലയർ കൂടി

പപ്പായയുടെ ഇല പൊതയായി ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെടിക്ക് നല്ല രീതിയിൽ തണുപ്പ് ലഭിക്കുകയും പെട്ടെന്നുതന്നെ അവ മുളച്ചു തുടങ്ങുകയും ചെയ്യുന്നതാണ്. മുളപ്പിച്ച് എടുക്കുന്ന ഇഞ്ചി വേണമെങ്കിൽ മണ്ണിലേക്ക് നേരിട്ട് നട്ടുപിടിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇഞ്ചി നട്ടു കഴിഞ്ഞാൽ ഏകദേശം 10 മാസത്തിനുശേഷം വിളവ് എടുക്കാവുന്നതാണ്. മണ്ണിലാണ് ഇഞ്ചി നടുന്നത് എങ്കിൽ ഇടയ്ക്കിടയ്ക്ക് മണ്ണ് ഇളക്കി കൊടുക്കുകയും ചുറ്റുമുള്ള പുല്ലും മറ്റും വെട്ടി വൃത്തിയാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്തെടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Inchi Krishi Tips Using Papaya Leaf Credit : POPPY HAPPY VLOGS

Inchi Krishi Tips Using Papaya Leaf

Read Also : വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് പറയരുത്.!! ഉരക്കണ്ട വാഷിങ് മെഷീനിൽ ഒറ്റ കറക്കം;കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.!! | Dress Cleaning Tip

Rate this post