ഇടിച്ചക്ക മിക്സിയിൽ ഇട്ടു ഇതുപോലെ ചെയ്തു നോക്കൂ പൊളിക്കും മക്കളെ.!! ഇടിച്ചക്ക കൊണ്ട് തയ്യാറാക്കാം രുചികരമായ വിഭവങ്ങൾ.!! | Idichakka Snacks

Idichakka Snacks: നമ്മുടെയെല്ലാം വീടുകളിൽ ഇടിച്ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് തോരനും മസാല കറിയുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എല്ലാവർക്കും ഇടിച്ചക്ക എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മറ്റ് വിഭവങ്ങളെക്കുറിച്ചും വലിയ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ കുറച്ച് ഇടിച്ചക്ക വിഭവങ്ങളുടെ റെസിപ്പികൾ വിശദമായി മനസ്സിലാക്കാം.

ഇടിച്ചക്ക തോരൻ ആക്കുമ്പോൾ പ്രധാനമായും ഉണ്ടാകാറുള്ള പ്രശ്നം ചക്ക വെന്ത് കിട്ടുന്നില്ല എന്നതായിരിക്കും. അത് ഒഴിവാക്കാനായി ചക്കയുടെ മുള്ളെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം നടുഭാഗം പൂർണ്ണമായും കളഞ്ഞ് ആ കഷണങ്ങൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് കുക്കറിലേക്ക് ഇട്ട് അല്പം മുളകുപൊടിയും ഉപ്പും ആവശ്യത്തിന്

വെള്ളവും ഒഴിച്ച് ഒരു വിസിൽ അടിപ്പിച്ച് എടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് തേങ്ങ ചെറിയ ഉള്ളി, വെളുത്തുള്ളി,ജീരകം, പച്ചമുളക് എന്നിവയിട്ട് ക്രഷ് ചെയ്ത് എടുക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുക്, ഉണക്കമുളക്, ഉഴുന്ന്, കറിവേപ്പില എന്നിവയിട്ട് പൊട്ടിച്ചശേഷം ചതച്ചു വച്ച തേങ്ങയുടെ കൂട്ടുകൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് വേവിച്ചുവെച്ച ഇടി ചക്കയുടെ കൂട്ടുകൂടി ചേർത്താൽ രുചികരമായ തോരൻ റെഡിയായി കിട്ടും.

കൂടാതെ ഇടിച്ചക്ക ചെറിയ കഷണങ്ങളായി സ്ലൈസ് ചെയ്തെടുത്ത് അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, അരിപ്പൊടി, കോൺഫ്ലോർ, ഉപ്പ്, നാരങ്ങാനീര് എന്നിവ നല്ല രീതിയിൽ മിക്സ് ചെയ്തു പിടിപ്പിച്ച് ഫ്രൈ ചെയ്തെടുത്താലും നല്ല രുചി ആയിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
Idichakka Snacks
Comments (0)
Add Comment