മുന്തിരി കായ്ക്കുന്നതുപോലെ ഇനി കോവക്ക കായ്ക്കും; വീട്ടിൽ തയാറാക്കുന്ന ഈ ഒരു മിശ്രിതം മാത്രം മതി..!! | How To Grow Ivy Gourd At Home

  • Choose healthy ivy gourd cuttings
  • Use large pots or grow bags
  • Fill with well-drained, fertile soil
  • Plant cuttings 2–3 inches deep
  • Water moderately and regularly
  • Provide support for climbing vines
  • Ensure full sunlight exposure
  • Fertilize monthly with compost
  • Prune for better growth
  • Harvest in 2–3 months

How To Grow Ivy Gourd At Home : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതാണ് ഏറ്റവും നല്ല കാര്യം. കാരണം ഇന്നത്തെ സാഹചര്യത്തിൽ കടകളിൽ നിന്നും വിഷമടിച്ച പച്ചക്കറികൾ ധാരാളമായി വാങ്ങി ഉപയോഗിക്കുന്നത് പലവിധ രോഗങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ ഒന്നോ രണ്ടോ പേർ മാത്രം അടങ്ങുന്ന കുടുംബങ്ങളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര പണിയുള്ള കാര്യമായി കരുതേണ്ടതില്ല.

പ്രത്യേകിച്ച് കോവൽ, പാവയ്ക്ക, വഴുതന പോലുള്ള ചെടികളെല്ലാം എളുപ്പത്തിൽ നട്ടുപിടിപ്പിക്കാനായി സാധിക്കും. സാധാരണ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു കോവൽ കൃഷി എങ്ങനെ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മിക്കപ്പോഴും എല്ലാ വീടുകളിലും കോവൽ കൃഷി ചെയ്യുന്നത് ഒന്നുകിൽ ഗ്രോ ബാഗിൽ നട്ടുപിടിപ്പിച്ചോ അതല്ലെങ്കിൽ മണ്ണിൽ നിന്നും വള്ളി പടർത്തി വിട്ടോ ആയിരിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ചെടിക്ക് ആവശ്യമായ വളം ഉദ്ദേശിച്ച രീതിയിൽ കിട്ടണമെന്നില്ല.

എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെടികൾ തന്നെ കൂടുതൽ വളം കിട്ടുന്ന രീതിയിൽ നമുക്ക് സജ്ജീകരിച്ചെടുക്കാനായി സാധിക്കും. അതിനായി ഒരു പോട്ടെടുത്ത് അതിലേക്ക് അടുക്കളയിൽ നിന്നും കിട്ടുന്ന മുട്ടത്തോട്, ഉള്ളി തോല്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ എല്ലാം വേസ്റ്റ് നിറച്ച് കൊടുക്കുക. മറ്റൊരു വലിയ ബക്കറ്റ് എടുത്ത് അതിലേക്ക് പച്ച ചാണകവും, വേപ്പില പിണ്ണാക്കും, ശർക്കരയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പുളിപ്പിക്കാനായി മാറ്റിവയ്ക്കാം. കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും ഈയൊരു കൂട്ട് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു കോൽ ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഈ വെള്ളം നല്ല രീതിയിൽ കലക്കി കൊടുക്കുക.

ഇത് നല്ല രീതിയിൽ പുളിച്ചു വന്നു കഴിഞ്ഞാൽ ഈയൊരു കൂട്ടുകൂടി തയ്യാറാക്കി വെച്ച ജൈവവള കൂട്ടിനോടൊപ്പം ഒഴിച്ചുകൊടുക്കുക. ശേഷം ചാക്കിലാണ് കോവൽ വള്ളി പടർത്തിയെടുക്കുന്നത് എങ്കിൽ അതിന്റെ അടിഭാഗം കീറി വേര്, തയ്യാറാക്കിവെച്ച വെള്ളത്തിന്റെ പോട്ടിലേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി കോവൽ ചെടിക്ക് ആവശ്യമായ വളം നല്ല രീതിയിൽ ലഭിക്കുന്നതാണ്. എത്ര കായ്ക്കാത്ത കോവലും പെട്ടെന്ന് കായ്ച്ചു കിട്ടാനായി ഈയൊരു വളപ്രയോഗം നടത്തി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.How To Grow Ivy Gourd At Home Credit : POPPY HAPPY VLOGS

How To Grow Ivy Gourd At Home

Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!

ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!

Rate this post
How To Grow Ivy Gourd At Home
Comments (0)
Add Comment