- Handpick visible worms early morning.
- Use neem oil spray weekly as a natural insecticide.
- Apply a garlic-chili solution to repel pests.
- Introduce beneficial insects like ladybugs.
- Keep soil clean and free of fallen leaves.
- Rotate crops to prevent reinfestation.
How To Get Rid Worm From Plants Permanently : രാസവസ്തുക്കൾ ചേർക്കാത്ത പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, പലപ്പോഴും വീട്ടിൽ ഇവ കൃഷി ചെയ്ത് എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല രീതികളിലുള്ള പുഴു ശല്യം. അതിനായി, വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിതത്തെ പറ്റി മനസിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായി വരുന്നത് ബേക്കിംഗ് സോഡ, സോപ്പ് വെള്ളം,വേപ്പില കഷായം,വെള്ളം എന്നിവയാണ്.
മിശ്രിതം തയ്യാറാക്കാനായി, വീട്ടിൽ ഡെയ്റ്റ് കഴിഞ്ഞ് ഇരിക്കുന്ന ബേക്കിംഗ് സോഡ ഉണ്ടെങ്കിൽ അതും ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു മിനറൽ വാട്ടറിന്റെ കുപ്പിയെടുത്ത് അതിനകത്തേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക, അതിന് ശേഷം അഞ്ച് മില്ലി അളവിൽ സോപ്പ് വെള്ളവും, വേപ്പില കഷായവും ഒഴിച്ച് നല്ലതു പോലെ മിക്സ് ചെയ്യുക.തുടർന്ന് ഒരു ലിറ്റർ അളവിൽ കുപ്പിയിലേക്ക് വെള്ളം ഒഴിച്ച് നല്ലതുപോലെ മിശ്രിതം ഇളക്കി കൊടുക്കുക.
കൃത്യമായി അളവ് അറിയുന്നതിനായി ഒരു മിനറൽ ബോട്ടിലിന്റെ ക്യാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ശേഷം, ഒരു സ്പ്രെയർ,ബോട്ടിലിന് മുകളിൽ ഫിക്സ് ചെയ്ത് ഇലകളിലും തണ്ടുകളിലും പുഴു ശല്യം ഉള്ള ഭാഗത്തേക്ക് നല്ലപോലെ സ്പ്രേ ചെയ്ത് നൽകുക. മൂന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും ഇങ്ങിനെ ചെയ്തു കൊടുക്കുകയാണെങ്കിൽ ഇലയിലും തണ്ടുകളിലും കാണുന്ന പുഴു ശല്യം,പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്. ക്യാബേജ് പോലുള്ള ചെടികളുടെ ഇലകളിൽ കണ്ടു വരുന്ന ഒച്ച്, പുഴു ശല്യം എന്നിവ ഒഴിവാക്കാനായി ഫലപ്രദമായ മറ്റൊരു രീതി ഉപയോഗപ്പെടുത്താവുന്നതാണ്.
അതിനായി ഒരു പരന്ന പാത്രത്തിൽ രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ, അതെ അളവ് ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിന് ശേഷം ഇലയിൽ പുഴു ഉള്ള ഭാഗത്ത് ഇവ വിതറി കൊടുക്കാവുന്നതാണ്. ഇലയുടെ താഴ്ഭാഗത്തും ഇതേ രീതിയിൽ ഈയൊരു പൊടി വിതറി കൊടുക്കാവുന്നതാണ്. അതുവഴി ഇലകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ച്, പുഴു എന്നിവ പൂർണ്ണമായും നശിക്കുന്നതാണ്. കൃത്യമായ ഫലം ലഭിക്കുന്നതിനായി ചെടി വളർന്ന് തുടങ്ങുമ്പോൾ നിത്യവും ഈയൊരു രീതിയിൽ ഇലക്കു മുകളിൽ പൊടി വിതറി നൽകാവുന്നതാണ്. ഈ രീതികൾ പരീക്ഷിക്കുന്നത് വഴി രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ വീട്ടിൽ ജൈവകൃഷി നടത്താനായി സാധിക്കുന്നതാണ്.How To Get Rid Worm From Plants Permanently Credit : Chilli Jasmine