Honey
Ginger tea
Turmeric milk
Licorice root tea
Warm fluids
Home remedies for cough: ഇപ്പോൾ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേ രീതിയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണല്ലോ കഫക്കെട്ടും ചുമയും. പനി വന്നു മാറിക്കഴിഞ്ഞാലും കുത്തിക്കുത്തിയുള്ള ചുമ ഒട്ടും കുറയുന്നില്ല എന്ന പരാതി എല്ലാവരും പറഞ്ഞു കേൾക്കുന്നുണ്ട്. അതിനായി കഫ് സിറപ്പുകളും മറ്റും സ്ഥിരമായി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര കെട്ടിക്കിടക്കുന്ന കഫവും എളുപ്പത്തിൽ അലിയിച്ചു കളയാനായി ചെയ്തു നോക്കാവുന്ന കുറച്ച് പൊടിക്കൈകൾ വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം ഒരു വെള്ളം തയ്യാറാക്കി കുടിക്കുക എന്നതാണ്. അതിനായി ഒരു ചെറിയ നാരങ്ങ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ചെറിയ കഷണം ഇഞ്ചി, മൂന്നല്ലി വെളുത്തുള്ളി എന്നിവ വൃത്തിയാക്കി എടുത്ത ശേഷം ഒരു ഇടികല്ലിൽ വച്ച് നല്ലതുപോലെ ചതച്ചെടുക്കുക. ഒരു പാനിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമെടുത്ത്
അതിലേക്ക് ചതച്ചുവെച്ച് ഇഞ്ചി, വെളുത്തുള്ളി,നാരങ്ങ എന്നിവയിട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം തിളച്ച് ഏകദേശം മുക്കാൽ ഭാഗമാകുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി അല്പം ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഒന്നുകൂടി ചൂടാക്കിയ ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു പാനീയം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. ദിവസത്തിൽ മൂന്ന് നേരം വെച്ച് ഈ പാനീയം അരിച്ചെടുത്ത് കുടിക്കുകയാണെങ്കിൽ എത്ര കെട്ടിക്കിടക്കുന്ന കഫവും എളുപ്പത്തിൽ അലിഞ്ഞു കിട്ടുന്നതാണ്.
അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം ഒരു എണ്ണ തയ്യാറാക്കി കഫമുള്ള ഭാഗങ്ങളിൽ തേക്കുക എന്നതാണ്. അതിനായി ഒരു ചെറിയ കരണ്ടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരല്ലി പച്ചക്കർപ്പൂരമോ അല്ലെങ്കിൽ സാധാരണ കർപ്പൂരമോ പൊടിച്ചിടുക. ഈയൊരു എണ്ണ നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇളം ചൂടോട് കൂടി തന്നെ കഫം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുകയാണെങ്കിൽ നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Home remedies for cough
Natural Soothers
- Honey: A spoonful (or mixed into warm water/tea) can coat the throat and reduce coughing. Avoid giving honey to children under 1 year old.
- Ginger: Fresh ginger tea or warm water with grated ginger may reduce inflammation and ease throat irritation.
- Turmeric milk: Warm milk with a pinch of turmeric can help calm nighttime coughing.
- Licorice root tea: Acts as a natural throat soother (avoid if you have high blood pressure unless your doctor approves).