1 cup ragi (finger millet) flour
½ cup jaggery (grated or powdered)
2–3 tbsp ghee
2–3 tbsp chopped nuts (almonds, cashews, or walnuts)
1–2 tbsp raisins (optional)
¼ tsp cardamom powder
Healthy Ragi Laddu: വളരെയധികം രുചികരവും എന്നാൽ പോഷക സമ്പന്നവുമായ റാഗി ഉപയോഗിച്ചുള്ള ലഡുവിനെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് റാഗി അഥവാ പഞ്ഞപ്പുല്ല്. എന്നാൽ നമ്മൾ മലയാളികൾ റാഗി അധികം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ താല്പര്യപ്പെടാറില്ല. അതിനുള്ള കാരണം റാഗിയുടെ ചെറിയ ഒരു ചവർപ്പുള്ള ടേസ്റ്റ് ആയിരിക്കാം. എന്നാൽ വളരെയധികം രുചികരവും ഹെൽത്തിയുമായ ഒരു റാഗിലഡു എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു റാഗി ലഡു തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ കറുത്ത എള്ളിട്ട് ഒന്ന് മൂപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് അളവിൽ റാഗിപ്പൊടിയിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഈയൊരു സമയം കൊണ്ട് മറ്റൊരു
പാത്രത്തിൽ മധുരത്തിന് ആവശ്യമായ അത്രയും ശർക്കരപ്പാനി തയ്യാറാക്കി അരിച്ചെടുത്ത് മാറ്റിവെക്കണം. റാഗി പൊടിയുടെ ചൂട് ആറി കഴിയുമ്പോൾ തയ്യാറാക്കി വെച്ച ശർക്കരപ്പാനി കുറേശ്ശെയായി മാവിലേക്ക് ഒഴിച്ച് കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ശർക്കരപ്പാനി നല്ലതുപോലെ വലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് നിലക്കടല, അണ്ടിപ്പരിപ്പ് എന്നിവ ചെറുതായി പൊടിച്ചെടുത്തതും ഇഷ്ടമുള്ള നട്സുകളും പൊടിച്ചു ചേർക്കാവുന്നതാണ്. റാഗിയുടെ ചൂട് പൂർണ്ണമായും പോയി വെള്ളം വലിഞ്ഞു
കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ചെറിയ ചൂടോടുകൂടി തന്നെ റാഗിയുടെ കൂട്ട് ലഡു രൂപത്തിൽ ഉരുളകളാക്കി മാറ്റി എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാവുന്ന വളരെ ഹെൽത്തിയായ ഒരു ലഡു തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ദിവസത്തിൽ ഒരു ലഡ്ഡു വെച്ച് കഴിക്കുകയാണെങ്കിൽ തന്നെ ശരീരത്തിനുണ്ടാകുന്ന ക്ഷീണവും മറ്റു പ്രശ്നങ്ങളും എളുപ്പത്തിൽ മാറി കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Healthy Ragi Laddu
Healthy Ragi Laddu
Ingredients:
Ragi (finger millet) flour – 1 cup
Jaggery – ½ cup (grated or powdered)
Ghee – 2–3 tbsp
Nuts (almonds, cashews) – 2–3 tbsp, chopped
Raisins – 1–2 tbsp (optional)
Cardamom powder – ¼ tsp
Health Benefits:
High in calcium – strengthens bones and teeth
Rich in iron – boosts energy and prevents anemia
Good source of fiber – aids digestion
Gluten-free and easy to digest
Provides long-lasting energy
Preparation Steps:
Dry roast ragi flour until aromatic.
Melt jaggery with a little water to form syrup.
Mix roasted ragi flour, jaggery syrup, and ghee.
Add nuts, raisins, and cardamom powder.
Shape into small round laddus.
Let cool and store in an airtight container.
Usage:
Healthy snack, energy booster, or mid-meal treat
Suitable for children, adults, and athletes
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!