Healthy Ragi Drink:A refreshing and nutritious beverage made from ragi (finger millet), this drink is a perfect blend of health and taste. Ragi is known for its high calcium content, rich fiber, and essential nutrients, making it an ideal choice for a healthy lifestyle. This drink offers a mild, earthy flavor and smooth texture that is both satisfying and energizing.
- Made from ragi (finger millet)
- High in calcium for stronger bones
- Rich in dietary fiber for better digestion
- Good source of iron and essential minerals
- Low in fat and naturally nutritious
ആരോഗ്യമുള്ള ശരീരത്തിനായി നമ്മൾ കഴിക്കുന്ന ഭക്ഷണരീതികളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയാകും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മിക്ക ആളുകളിലും ഷുഗർ,പ്രഷർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നുണ്ട്. ഒരിക്കൽ ഇത്തരം അസുഖങ്ങൾ വന്നു കഴിഞ്ഞാൽ പിന്നീട് മരുന്നു കഴിക്കാതെ അത് മാറുകയില്ല എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ കൃത്യമായ വ്യായാമവും, ഭക്ഷണരീതികളിൽ
വരുത്തുന്ന മാറ്റങ്ങളും കൊണ്ട് ഇത്തരം അസുഖങ്ങളെ ഒരു പരിധിവരെ മാറ്റിനിർത്താനായി സാധിക്കും. അത്തരത്തിൽ ദിവസം മുഴുവൻ ഉന്മേഷം ലഭിക്കാനും സൗന്ദര്യം കൂട്ടാനുമായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
- Helps control blood sugar levels
- Light and easy to digest
- Can be served warm or chilled
- Natural sweetness (can be enhanced with jaggery or honey)
- No artificial flavors or preservatives
- Suitable for all age groups
- Great as breakfast drink or post-workout refreshment
ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ രണ്ട് ടേബിൾസ്പൂൺ അളവിൽ റാഗിപ്പൊടി, ഒരു മീഡിയം സൈസിലുള്ള ക്യാരറ്റ് വട്ടത്തിൽ അരിഞ്ഞെടുത്തത്,ഒരു ചെറിയ കഷണം ബീറ്റ് റൂട്ട്, 4 കശുവണ്ടി പരിപ്പ്,ഒരു ഏലക്കയുടെ കുരു, ഒരു ഗ്ലാസ് അളവിൽ പാൽ, അല്പം ചിയാ സീഡ് ഇത്രയും മാത്രമാണ്.
ആദ്യം തന്നെ റാഗി പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അത് നല്ലതുപോലെ തിളച്ചു വരുമ്പോൾ തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ടുകൂടി ചേർത്ത് നന്നായി കുറുക്കി എടുക്കണം. ശേഷം ഈ ഒരു കൂട്ടിന്റെ ചൂടാറാനായി മാറ്റി വക്കാം. തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം തന്നെ ബീറ്റ് റൂട്ട്,ക്യാരറ്റ്, കശുവണ്ടി, ഏലക്ക എന്നിവയിട്ട് ഒന്ന് അടിച്ചെടുക്കുക. പിന്നീട് അതിലേക്ക് എടുത്തുവച്ച പാല് കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം. ഈയൊരു ഡ്രിങ്ക് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുത്ത് മുകളിലായി അല്പം ചിയാ സീഡ് കൂടി ഇട്ടുകൊടുക്കാവുന്നതാണ്. വളരെയധികം ഹെൽത്തിയും രുചികരവുമായ ഈ ഒരു ഡ്രിങ്ക് ദിവസവും ബ്രേക്ഫാസ്റ്റിന് കുടിക്കുകയാണെങ്കിൽ ശരീരത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
A wholesome and refreshing drink made from ragi (finger millet), this beverage is a natural source of nutrition and energy. Ragi is rich in calcium, fiber, and essential minerals, making it ideal for strong bones and better digestion. This drink is light, easy to digest, and perfect for all age groups.
Enjoy it chilled as a healthy summer refresher or warm during colder days. It is a great alternative to regular milk drinks and supports a balanced lifestyle without compromising taste. Naturally nourishing and mildly sweet, the Healthy Ragi Drink is the perfect choice for a nutritious start to your day or a quick energy boost anytime.