ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിഞ്ഞിരിക്കണം അത്ഭുത ഗുണങ്ങൾ.!! അകാലനര, മുടികൊഴിച്ചിൽ എല്ലാം പെട്ടെന്ന് മാറ്റും ഒറ്റമൂലി.. | Health Benefits of Kanjunni Plant

  • Supports digestion and relieves bloating
  • Acts as a natural liver tonic
  • Helps manage skin infections and wounds
  • Reduces inflammation and joint pain
  • Aids in respiratory issues like cough
  • Boosts immunity naturally
  • Used in traditional Ayurvedic remedies
  • Promotes overall wellness and detoxification

Health Benefits of Kanjunni Plant : നമ്മുടെ നാട്ടിൽ വളരെയധികം കാണപ്പെടുന്ന ഒരു ചെടിയാണ് കഞ്ഞുണ്ണി അഥവാ കയ്യോന്നി. നീലി ബ്രിംഗരാജ, കയ്യൊന്യം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈയൊരു ഔഷധ സസ്യത്തിന്റെ ശാസ്ത്രീയ നാമം എക്ലിപ്റ്റ പ്രോസ്ട്രാക്ട റോക്സ്ബ എന്നാണ്. കഞ്ഞുണ്ണിയുടെ പ്രധാന ഔഷധ ഗുണങ്ങളെപ്പറ്റി മനസ്സിലാക്കാം. വളരെയധികം വൃത്തിയോടെയും ശുദ്ധിയോടെയും ഉപയോഗിക്കേണ്ട ഒരു ഔഷധമാണ് കഞ്ഞുണ്ണി. ഇലകൾ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി ഓലയിൽ വെച്ച് ഉണക്കി മാത്രമേ ഇവ ഉപയോഗിക്കാനായി പാടുകയുള്ളൂ.

അതല്ലെങ്കിൽ ഇവ ശരീരത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതാണ്. ഇവ കൂടുതലായും വളരുന്നത് നാട്ടിലെ വയൽ പ്രദേശങ്ങളിലും, ഈർപ്പം നിൽക്കുന്ന സ്ഥലങ്ങളിലുമാണ്. തലമുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് കഞ്ഞുണ്ണി ചേർത്ത എണ്ണ ഉപയോഗിക്കുന്നു. അത് കൂടാതെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും, കുട്ടികളിൽ ബുദ്ധിയുടെ വളർച്ചയ്ക്കും വളരെ ചെറുപ്പകാലം തൊട്ടു തന്നെ കഞ്ഞുണ്ണി ചേർത്ത മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും പല രീതിയിലാണ് കഞ്ഞുണ്ണി ഔഷധമായി ഉപയോഗപ്പെടുത്തുന്നത്.

ആയുർവേദത്തിൽ വാത സംബന്ധമായ അസുഖങ്ങൾക്കും, കരളിന്റെ പ്രശ്നങ്ങൾക്കും മരുന്നായി ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്. മാത്രമല്ല കരൾ രോഗങ്ങൾ വരാതെ പ്രതിരോധിക്കാനും കഞ്ഞുണ്ണി കൃത്യമായ അളവിൽ ഉപയോഗിക്കുന്നത് വഴി സാധിക്കുമെന്ന് പഠനങ്ങൾ നടത്തിയിട്ടുണ്ട്. കൗശിക സൂത്രം പോലുള്ള പ്രധാന ആയുർവേദ ഗ്രന്ഥങ്ങളിലും ഇവയെപ്പറ്റി പരാമർശിക്കപ്പെട്ടിട്ടുണ്ട്. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ, ഉദരരോഗങ്ങൾ, മഞ്ഞപ്പിത്തം, അകാല നര, മുടികൊഴിച്ചിൽ എന്നിവക്കെല്ലാം കഞ്ഞുണ്ണി പല രീതിയിൽ ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നുണ്ട്.

മാത്രമല്ല ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ, ത്വക് രോഗങ്ങൾ എന്നിവയ്ക്കും കഞ്ഞുണ്ണി ഒരു ഉത്തമ പ്രതിവിധിയായി പറയുന്നു. കഞ്ഞുണ്ണി തന്നെ പല തരത്തിലുള്ളതിനാൽ ഇവയിൽ ഏറ്റവും ഔഷധ ഗുണം ഏതിനാണെന്ന തർക്കം ഇപ്പോഴും ശാസ്ത്രജ്ഞന്മാർക്കിടയിൽ നില നിൽക്കുന്നുണ്ട്. എന്നിരുന്നാലും കേരളത്തിൽ പ്രധാനമായും മഞ്ഞ കയ്യോന്നിയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ഇത് കൂടാതെ വെള്ള ബ്രിംഗരാജ, നീലി ബ്രിംഗരാജ എന്നിങ്ങനെ പല തരത്തിൽ ആയി ഇവ കാണപ്പെടുന്നുണ്ട്. ഇത്തരത്തിൽ കയ്യോന്നിയുടെ ഔഷധ ഗുണങ്ങൾ പൂർണ്ണമായും വാക്കുകളിൽ വിവരിക്കുക അസാധ്യമാണെന്ന് ചുരുക്കം. Video Credit : Hanif Poongudi

Health Benefits of Kanjunni Plant

Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!

ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!

Rate this post