മുടി തഴച്ചു വളരാനും, മുടികൊഴിച്ചിൽ, അകാല നര പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാടൻ എണ്ണയുടെ കൂട്ട്.!! | Hair Oil And hair care tips

Gentle Washing
Conditioning
Comb Carefully

Hair Oil And hair care tips: പണ്ടുകാലങ്ങളിൽ തലയിൽ തേക്കുന്നതിന് ആവശ്യമായ എണ്ണകൾ വീട്ടിൽ തന്നെ കാച്ചി ഉപയോഗിക്കുന്ന പതിവായിരുന്നു മിക്കയിടങ്ങളിലും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ജോലി ആവേശങ്ങൾക്കും മറ്റുമായി ആളുകൾ പലയിടങ്ങളിലും പോയി താമസിച്ചു തുടങ്ങിയതോടെ അത്തരം ശീലങ്ങളെല്ലാം പലരും ഉപേക്ഷിച്ചു തുടങ്ങി. ഇത്തരം കാരണങ്ങൾ കൊണ്ടും, പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ, അകാലനര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. അത്തരം ആളുകൾക്കെല്ലാം തീർച്ചയായും വീട്ടിൽ തന്നെ കാച്ചി ഉപയോഗിച്ച് നോക്കാവുന്ന ഒരു എണ്ണയുടെ കൂട്ടു വിശദമായി മനസ്സിലാക്കാം.

ഈയൊരു എണ്ണ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ചെമ്പരത്തിയുടെ പൂവും,മൊട്ടും, മൈലാഞ്ചിയില, കഞ്ഞുണ്ണി, കറ്റാർവാഴ, കരിഞ്ചീരകം, നെല്ലിക്ക, പേരയുടെ ഇല, ഉലുവ, നീല അമരിയുടെ പൊടി, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്.

Hair Oil And hair care tips

ഈയൊരു എണ്ണ കാച്ചാനായി ഉപയോഗിക്കുന്ന എല്ലാവിധ ഇലകളും നമ്മുടെ തൊടികളിൽ നിന്നും വളക്കൂട്ടുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ വളർത്തി എടുത്തവ നോക്കി തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. കൊണ്ടുവന്ന എല്ലാ ഇലകളും രണ്ടോ മൂന്നോ തവണ വെള്ളത്തിലിട്ട് നല്ലതുപോലെ കഴുകി എടുക്കണം. ശേഷം ഒരു ആട്ടുകല്ല് എടുത്ത് അതിലേക്ക് കുരു കളഞ്ഞ് ചെറുതായി അരിഞ്ഞുവെച്ച നെല്ലിക്ക ഇട്ട് നല്ലപോലെ അരച്ചെടുക്കുക. നെല്ലിക്ക നല്ലതുപോലെ അരഞ്ഞു വന്നു കഴിഞ്ഞാൽ അതിലേക്ക് കരിഞ്ചീരകവും, കറ്റാർവാഴയും, കഞ്ഞുണ്ണിയും ചേർത്ത് അരച്ചെടുക്കാം. ഈയൊരു കൂട്ട് കല്ലിൽ നിന്നും എടുത്തുമാറ്റിയ കഴുകിവെച്ച മറ്റ് ഇലകൾ കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.ശേഷം, ഒരു ഉരുളിയോ

അല്ലെങ്കിൽ അടി കട്ടിയുള്ള മറ്റൊരു പാത്രമോ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ലിറ്റർ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരച്ചു വെച്ച ചേരുവകൾ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. എണ്ണയിലേക്ക് അരച്ച് ഒഴിച്ച ചേരുവകളുടെ നിറം മാറി മിക്സായി തുടങ്ങുമ്പോൾ അതിലേക്ക് ഉലുവയും, നീല അമരിയുടെ പൊടിയും ചേർത്ത് ഒന്നുകൂടി ഇളക്കണം. എല്ലാ ചേരുവകളും ഇളം ബ്രൗൺ നിറമായി കഴിയുമ്പോൾ എണ്ണ അടുപ്പത്ത് നിന്ന് എടുത്തു മാറ്റാവുന്നതാണ്. ശേഷം എണ്ണയുടെ ചൂട് പൂർണമായും പോകാനായി ഒരു രാത്രി മുഴുവൻ വെച്ച് പിന്നീട് അരിച്ചെടുത്ത് കുപ്പികളിലാക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

🌿 Hair Oil Tips

1. Choose the Right Oil for Your Hair Type:

  • Coconut Oil – Best for deep nourishment and dry hair.
  • Castor Oil – Boosts hair growth and thickness.
  • Almond Oil – Adds shine, reduces breakage.
  • Amla Oil – Prevents greying, strengthens roots.
  • Argan Oil – Lightweight, good for frizz and shine.
  • Neem Oil – Great for dandruff and scalp infections.

2. How to Apply Hair Oil Properly:

  • Warm the oil slightly (not too hot).
  • Use your fingertips to massage into the scalp in circular motions.
  • Apply along the hair shaft till the tips.
  • Leave it for at least 1 hour or overnight for best results.
  • Cover with a shower cap or towel if leaving overnight.

3. Don’t Over-Oil:

  • Use enough to coat the scalp and hair lightly.
  • Too much oil can make washing difficult and may require excess shampoo, which strips natural oils.

4. Oiling Frequency:

  • Normal to dry hair: 2–3 times a week.
  • Oily scalp: Once a week.
  • Avoid oiling daily—your scalp needs to breathe too!

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post
Comments (0)
Add Comment