ഗുരുവായൂർ അമ്പല നടയിൽ ജിപിയും ഗോപികയും.!! വിവാഹശേഷം കണ്ണനെ കണ്ട് തൊഴുത് മടങ്ങി ജിപി കുടുംബം.!! | Guruvayoor Temple Visit Gp and Gopika

Guruvayoor Temple Visit Gp and Gopika: അവതാരകനും അഭിനേതാവും ഒക്കെയായ ജിപിയും മലയാളം ടിവി സീരിയലുകളിലൂടെ മലയാളികളുടെ മനം കവർന്ന ഗോപികയും വിവാഹിതരായത് ഈയടുത്താണ്. ഉടനെ ചൈനയിലേക്ക് നടത്തിയ ഇവരുടെ ഹണിമൂൺ ട്രിപ്പ് വലിയ വൈറലായിരുന്നു.വളരെ പെട്ടെന്ന് വിവാഹം നിശ്ചയവും വിവാഹവും അറിയിക്കുകയും ആരാധകരെ മൊത്തം ഞെട്ടിപ്പിക്കുകയും ചെയ്ത ദമ്പതികൾ ആണ് ഇരുവരും. വളരെ പ്രൈവറ്റ് ആയി റൊമാന്റിക് ആയി പോകുന്ന ഹണിമൂൺ ട്രിപ്പ് വരെ ഡിസ്നി ലാൻഡിലേക്കും

ഹോങ്കോങ്ങിലേക്കും ആക്കിയ ഇവർ വെറൈറ്റികളുടെ ആശാന്മാരാണെന്നതിൽ സംശയമില്ല.ഇരുവരുടെയും എന്ത് ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ വൈറലായി വരുന്ന ഒരു സ്ഥിതി വിശേഷം ഇന്നുണ്ട്. ഇപ്പോഴതാ ഗോപികയും ജിപി യും ഒരുമിച്ച് ഗുരുവായൂർ അമ്പലനടയിൽ പ്രാർത്ഥിക്കാനായി എത്തിയിരിക്കുന്നു. ഏഷ്യാനെറ്റ് ടിവി ചാനൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ഗോപിക. ഡിഫോർ ഡാൻസിലൂടെയും അവാർഡ് ഷോകളിലൂടെയും

അവതാരകനായി വന്ന ജിപി പിന്നീട് ഒരുപാട് സിനിമകളിലൂടെ നായകനായും സഹ നായകനായും പ്രേക്ഷകർക്കും മുന്നിലെത്തി.ഒരു പീച്ച് കളർ ഔട്ട്ഫിറ്റ് ധരിച്ച് ഗോപികയും ഷർട്ടും മുണ്ടും ധരിച്ച് ജിപിയും അമ്പലനടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇരുവരും ചന്ദനക്കുറി ഒക്കെ അണിഞ്ഞ് വളരെ ദൈവീകവും ഐശ്വര്യപൂർണ്ണവുമായാണ് നിൽക്കുന്നത്. m_k__photography ആണ് ഫോട്ടോ പങ്കുവെച്ചത്. വളരെ ചെറിയ

സമയം കൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ പതിനാറായിരത്തിന് മുകളിൽ ലൈക്കുകൾ ഫോട്ടോ വാങ്ങിക്കൂട്ടി. കമൻസിൽ മുഴുവൻ ഗോപിയെ ഗോപികയും ജിപിഎയും പുകഴ്ത്തിയുള്ള ആരാധകരുടെ കമന്റുകളാണ്.

Rate this post