15 വർഷങ്ങളുടെ കാത്തിരിപ്പിന്റെ മധുരം.!! ഇരട്ടക്കുട്ടികളെ പോലെയെന്ന് ആരാധകർ; ഗിന്നസ് പക്രു ചേട്ടന്റെ പുതിയ വിശേഷം.!! | Guinnes Pakru Happy News Viral

Guinnes Pakru Happy News Viral: വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച അടയാളപ്പെടുത്തലുകളിൽ ഒന്നായി മാറിയ വ്യക്തിത്വമാണ് ഗിന്നസ് പക്രു. പരിമിതികളെ വിജയത്തിൻറെ ചവിട്ടുപടികളാക്കി ഗിന്നസ് പക്രു കൈവരിച്ച നേട്ടങ്ങൾ വിരലിടാൻ കഴിയുന്നതിലും അധികമാണ്. മലയാള സിനിമ, സീരിയൽ രംഗത്ത് തിളങ്ങിനിന്ന ശേഷം അന്യഭാഷയിലേക്കും

ചേക്കേറിയ ഇദ്ദേഹത്തിന് അവിടെയും നിരവധി ആരാധകരാണ് ഉള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ താരമായി മാറുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം തന്റെ കുടുംബവിശേഷങ്ങളും സിനിമ വിശേഷങ്ങളും ഒക്കെ അടിക്കടി ആരാധകരിലേക്ക് എത്തിക്കാറുണ്ട് പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലാണ് ഗിന്നസ് വേൾഡ്

റെക്കോർഡ് പക്രുവിന് ലഭിച്ചത്. അന്ന് മമ്മൂട്ടിയാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്ന പേര് ആദ്യമായി വിളിച്ചത്. ഇന്നും യഥാർത്ഥ പേരിനെക്കാൾ അധികം താരം അറിയപ്പെടുന്നതും ആ പേരിൽ തന്നെയാണ്. ദീപ്തകീർത്ത എന്ന മൂത്തമകൾ പിറന്ന് 15 വർഷങ്ങൾക്ക് ശേഷമാണ് ഇദ്ദേഹത്തിന് രണ്ടാമതൊരു പെൺകുഞ്ഞ് കൂടി പിറന്നത്. അതിൻറെ സന്തോഷവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ദീപ്ത കീർത്ത ഇളയ കുഞ്ഞിനെ കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് താരത്തിന്റെ

കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്ന സന്തോഷം മറ്റുള്ളവർ അറിഞ്ഞത്. ദ്വിജ കീർത്ത എന്ന് പേരിട്ടിരിക്കുന്ന ഇളയ മകളുടെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇളയ മകളുടെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന താരം മകളുടെ നൂലുകെട്ട് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ മകളുടെ ചോറൂണിന്റെ വിശേഷങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 2008ല്‍ മൂത്ത മകൾക്ക് ചോറൂണ് കൊടുത്തതിന്റെയും ഇരുപത്തിമൂന്നിൽ ഇളയവൾക്ക് ചോറു കൊടുക്കുന്നതിന്റെയും ചിത്രങ്ങൾ ചേർത്തുവച്ചുകൊണ്ടാണ് താരം ആ സന്തോഷ നിമിഷം ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്.

Rate this post