മുന്തിരി വച്ച് തയ്യാറാക്കാവുന്ന കുറച്ച് വ്യത്യസ്തമായ കിടിലൻ ജ്യൂസുകൾ.!! |Grape Juice

Grape Juice: ചൂടുകാലമായാൽ മുന്തിരി ഉപയോഗിച്ച് പല രീതിയിലും ജ്യൂസ് തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതൽ അളവിൽ മുന്തിരി ലഭിക്കുമ്പോൾ അത് എങ്ങനെ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. കൂടാതെ വീട്ടിൽ പെട്ടെന്ന് ഗസ്റ്റ് വരുമ്പോഴും കുടിക്കാൻ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കേണ്ട സന്ദർഭങ്ങളിൽ ചെയ്തു നോക്കാവുന്ന മുന്തിരി ഉപയോഗിച്ചുള്ള കുറച്ച് വ്യത്യസ്തമായ ജ്യൂസുകളുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുന്തിരി ഉപയോഗിക്കാനായി ആദ്യം തന്നെ നല്ല രീതിയിൽ മുന്തിരി

കഴുകി വൃത്തിയാക്കി വേവിച്ചെടുക്കേണ്ടതുണ്ട്. അതിനായി ഒരു കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ മുന്തിരി ഇട്ട് ഒരു വിസിൽ അടിപ്പിച്ച് എടുക്കുക. ഇത് ചൂടാറാനായി മാറ്റിവയ്ക്കാം. മുന്തിരിയുടെ ചൂട് പൂർണമായും മാറിക്കഴിയുമ്പോൾ അതിൽ നിന്നും കുറച്ചെടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഒരു ചെറിയ പാക്കറ്റ് ഹോർലിക്സും പൊട്ടിച്ചിടുക. ശേഷം ഈ ഒരു

കൂട്ട് അരിച്ചെടുത്ത ശേഷം സെർവ് ചെയ്യുകയാണെങ്കിൽ നല്ല രുചിയായിരിക്കും ജ്യൂസിന്. മറ്റൊരു രീതിയിൽ ജ്യൂസ് തയ്യാറാക്കാനായി വേവിച്ചു വെച്ച മുന്തിരിയിലേക്ക് ഒരു ഗ്ലാസ് പാലും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക. ഈയൊരു കൂട്ട് തണുപ്പിച്ചോ അല്ലാതെയോ സെർവ് ചെയ്യുകയാണെങ്കിൽ ഇരട്ടി രുചി ലഭിക്കുന്നതാണ്. ആവശ്യമെങ്കിൽ കസ്കസ് കൂടി ഈയൊരു ജ്യൂസിനോടൊപ്പം മിക്സ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. മുന്തിരി ഉപയോഗിച്ച് തയ്യാറാക്കാവുന്ന മൂന്നാമത്തെ ജ്യൂസിനും മുന്തിരി നല്ല

രീതിയിൽ വേവിച്ചെടുക്കേണ്ട ആവശ്യമുണ്ട്. ശേഷം മിക്സിയുടെ ജാറിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഒരു ചെറുപഴവും ചേർക്കുക. ഈയൊരു കൂട്ട് നല്ല രീതിയിൽ അരച്ചെടുത്ത ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ശേഷം ആവശ്യമെങ്കിൽ ഐസ്ക്യൂബ്, കസ് കസ് എന്നിവ ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. സ്ഥിരമായി ഒരേ രീതിയിൽ മുന്തിരി ജ്യൂസുകൾ ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ജ്യൂസുകൾ തന്നെയായിരിക്കും ഇവയെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
Grape Juice
Comments (0)
Add Comment