കാത്തിരിപ്പുകൾക്കൊടുവിൽ അത് സത്യമായിരിക്കുന്നു.!! ഭർത്താവിനെ ചേർത്ത് നിർത്തി സന്തോഷവാർത്തയുമായി താരം.!! | Gowri Krishnan Happy News Viral

Whatsapp Stebin

Gowri Krishnan Happy News Viral : മലയാളി പ്രേഷകരുടെ പ്രിയ നടിയാണ് ഗൗരി കൃഷ്ണൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന അനിയത്തി എന്ന പരമ്പരയിലൂടെയാണ് ഗൗരി കൃഷ്ണന് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. അഭിനയിച്ച ആദ്യ പരമ്പരയിൽ തന്നെ മികച്ച അഭിനയ പ്രാധാന്യമുള്ള വേഷം ചെയ്യാൻ താരത്തിനു ഭാഗ്യം ലഭിച്ചു. ഇയൊരു സീരിയലിനു ശേഷം കാണാ കണ്മണി, സീത, മാമാങ്കം, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തിലധികം പരമ്പരകളിൽ വേഷം ചെയ്യാൻ അവസരം ലഭിച്ചു.

പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരത്തിനു കൂടുതൽ സ്വീകാര്യത ലഭ്യമാകുന്നത്. പരമ്പരയുടെ സംവിധായകനായ മനോജ്‌ പേയാടാണ് തന്നെ വിവാഹം ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. നടിയുടെ വിവാഹ വിശേഷങ്ങളും ആഘോഷ ചിത്രങ്ങളും ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരുന്നു.

അഭിനയ ജീവിതത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നടിക്ക് അധിക സമയം വേണ്ടി വന്നില്ല. ഓരോ വേഷവും വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്യുന്നത്. അഭിനയ ജീവിതത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം നിറസാനിധ്യമാണ്. തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും ആരാധകാരുമായി പങ്കുവെക്കാൻ മറക്കാറില്ല. പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല യൂട്യൂബിലും താരം അതീവ സജീവമാണ്. തന്റെ വ്ലോഗിലൂടെ ഓരോ വിശേഷങ്ങൾ വീഡിയോയായി താരം പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകാർക്ക് ഏറെ ഇഷ്ടമുള്ള ഒരാൾ കൂടിയാണ് ഗൗരി കൃഷണൻ. ഇപ്പോൾ ഇതാ തന്റെ യൂട്യൂബ് ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബ്ഴ്‌സ് ആയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. സിൽവർ പ്ലേ ബട്ടൺ പിടിച്ച് നിൽക്കുന്ന ഗൗരിയുടെയും ഭർത്താവായ മനോജും കൂടി നിൽക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Rate this post