ദീപക് അപർണയ്ക്ക് താലിചാർത്തി.!! താരവിവാഹത്തിന് സാക്ഷിയാകാൻ ജിപിയും ഗോപികയും.!! | Gopika And Gp In Aparna Deepak Marriage

Gopika And Gp In Aparna Deepak Marriage : മലബാർ മലർവാടി ആർട്സ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച താരമാണ് ദീപക് പറമ്പോൾ. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2019-ൽ ‘ ഓർമയിൽ ഒരു ശിശിരം ‘ എന്ന ചിത്രത്തിലൂടെ നായകനായി എത്തി. വിനീത് ചിത്രമായ വർഷങ്ങൾക്കുശേഷത്തിലും ദീപക് ഒരു പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നുണ്ട്.

‘ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണദാസ് സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അപർണ വിജയുടെ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴകത്തേക്കും കാലെടുത്തു വെച്ചിരുന്നു. തമിഴിന് പുറമെ തെലുങ്കിലും അപർണ എത്തിയിരിക്കുകയാണ്. ആനന്ദ് ശ്രീബാലയാണ് താരത്തിൻ്റേതായ പുറത്തിറങ്ങേണ്ട മലയാള ചിത്രം.
കഴിഞ്ഞദിവസം ദീപക്കും അപർണ്ണയും കൂടി സേവ് ദ ഡേറ്റ് വീഡിയോയിൽ ഞങ്ങൾ ഏപ്രിൽ 24 ന് വിവാഹിതരാകാൻ പോകുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ താരങ്ങൾ വിവാഹിതരായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം അടുത്തുള്ള മണ്ഡപത്തിൽ വച്ചാണ് മറ്റു ചടങ്ങുകളൊക്കെ നടന്നത്. ഗോൾഡൻ കളറിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് അപർണദാസ് എത്തിയത്, ദീപക് ക്രീം കുർത്ത അണിഞ്ഞാണ് എത്തിയത്.

മണ്ഡപത്തിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുക്കാൻ നിരവധി സിനിമാ താരങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു. നിരവധി പേരാണ് പ്രിയതാരങ്ങൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിവാഹത്തിന് എത്തിയ പുത്തൻതാരജോഡികളായ ജിപിയുടെയും ഗോപികയുടെയും വീഡിയോയാണ് വൈറലായി മാറുന്നത്.

Rate this post