കുഞ്ഞുവാവ വരാൻ ദിവസങ്ങൾ മാത്രം.!! രണ്ടാം വിവാഹവാർഷിക ആഘോഷവുമായി മാനസപുത്രി.!! | Ente Manasaputhri Archana Susheelan Happy News

Ente Manasaputhri Archana Susheelan Happy News : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘എൻ്റെ മാനസപുത്രി’ എന്ന സീരിയലിൽ നെഗറ്റീവ് റോളിലെത്തിയ താരത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് നിരവധി സീരിയലുകളിലും പരമ്പരകളിലും താരം അഭിനയിച്ചിരുന്നു. മലയാളം ബിഗ്ബോസ് സീസൺവണ്ണിൽ

വന്നതോടെ താരത്തിൻ്റെ വ്യക്തിഗതമായ കൂടുതൽ കാര്യങ്ങൾ പ്രേക്ഷകർ അറിയിക്കുകയുണ്ടായി. 2014-ൽ മനോജ് യാദവുമായുള്ള വിവാഹശേഷവും താരം സ്ക്രീനുകളിൽ നിറഞ്ഞു നിന്നിരുന്നു.എന്നാൽ ഈ ബന്ധം പിരിഞ്ഞ ശേഷം 2011-ൽ അമേരിക്കകാരനായ പ്രവീണിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹ ശേഷം സീരിയലുകളിൽ നിന്നെല്ലാം വിട്ട് നിന്ന് ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം.

‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു താരത്തിൻ്റെ വിവാഹം. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ഞാൻ ഒരു അമ്മയാകാൻ പോകുന്നുവെന്ന വാർത്ത താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. വളക്കാപ്പ് ചടങ്ങിൻ്റെ വീഡിയോകളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻ്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ

അറിഞ്ഞിരുന്നത് സോഷ്യൽ മീഡിയയിലൂടെയായിരുന്നു. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിശേഷ വാർത്തയാണ് വൈറലായി മാറുന്നത്. പ്രവീണിൻ്റെയും അർച്ചനയുടെയും രണ്ടാം വിവാഹ വാർഷികത്തിൻ്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ ഒരു ക്യാപ്ഷനും താരം പങ്കുവെച്ചു.’ രണ്ടു വർഷത്തെ പ്രണയം, സന്തോഷം, കൂടാതെ അവസാനിക്കാത്ത സാഹസികതകൾ. ഞങ്ങളുടെ ഈ രണ്ടു വർഷത്തെ നിർവ്വചിക്കാനാകാത്ത യാത്രയ്ക്ക് ചിയേഴ്സ്’ എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. താരത്തിന് ആശംസകളുമായി നിരവധി സുഹൃത്തുക്കളും, താരങ്ങളും പ്രേക്ഷകരും എത്തുകയുണ്ടായി.

Rate this post