- Use well-drained, fertile soil.
- Soak seeds overnight before sowing.
- Sow seeds directly in growbags or pots.
- Keep soil moist but not soggy.
- Place in partial to full sunlight.
- Add compost every 2 weeks.
- Harvest tender leaves regularly.
- Avoid overcrowding.
- Control pests with neem spray.
- Regrow from leftover roots for continuity.
Easy Spinach Krishi Tips : നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കേരളീയർക്ക് ഏറെ ഇഷ്ടമുള്ള, പോഷകഗുണങ്ങൾ ഏറെ ഉള്ള അടുക്കളത്തോട്ടത്തിനെ സുന്ദരി ആക്കുന്ന ചീര നല്ലത് പോലെ വളരാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായും കാണുക.
തുടർച്ചയായി മഴ പെയ്യുന്ന സമയത്ത് ഒഴികെ ഏതൊരു കാലാവസ്ഥയിലും വളർത്താവുന്ന ഒന്നാണ് ചീര. നന്നായി വെള്ളം ഒഴിച്ച് കൊടുക്കാമെങ്കിൽ വേനൽക്കാലമാണ് ചീര നടാൻ ഏറ്റവും നല്ല സമയം. നല്ല ഇളക്കമുള്ള, നീർവാഴ്ചയുള്ള ജൈവ വളത്താൽ സമ്പുഷ്ടമായ മണ്ണാണ് ചീര വിത്ത് പാകി വളർത്തി എടുക്കാൻ നല്ലത്. ഇതോടൊപ്പം ചാണകപ്പൊടിയും സ്യൂടോമോണാസ് എന്നിവ വേണമെങ്കിലും ചേർക്കാം.
ഒരു പാത്രത്തിൽ കുറച്ച് ചീരയുടെ വിത്തിന് ഒപ്പം കുറച്ച് മണലും ചാണകപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി ചേർക്കണം. ഇങ്ങനെ ചെയ്താൽ ചീര വിത്തുകളുടെ ഇടയിൽ അകലം വരാൻ സഹായിക്കും. ഇങ്ങനെ പാകി കഴിഞ്ഞാൽ ഉറുമ്പിന്റെ ശല്യം ഇല്ലാതെ ഇരിക്കാനായിട്ടാണ് മഞ്ഞൾപ്പൊടി ഇടുന്നത്.
വിത്ത് പാകി മുളച്ചു കഴിഞ്ഞാൽ നല്ലത് പോലെ വെള്ളം ഒഴിച്ചു കൊടുക്കുക തന്നെ വേണം. അത് പോലെ തന്നെ അഞ്ചു ദിവസം കൂടുമ്പോൾ ചീരയ്ക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നത് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ചീര നല്ലത് പോലെ ആരോഗ്യത്തോടെ വളരാനായി എന്തു വളമാണ് നൽകേണ്ടത് എന്ന് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. എല്ലാം വളരെ വിശദമായി തന്നെ അതിൽ പറയുന്നുണ്ട്.Video Credit : Chilli Jasmine