- Use banana peel compost for potassium.
- Mix used tea leaves into soil.
- Apply cow dung manure monthly.
- Crushed eggshells add calcium.
- Epsom salt improves flowering.
Easy Best Fertlizer For Rose Plants : പൂന്തോട്ടങ്ങളിൽ വളരെയധികം ഭംഗി നൽകുന്ന ഒരു ചെടിയാണ് റോസ്. പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ റോസാച്ചെടികൾ ധാരാളം വെച്ചു പിടിപ്പിക്കുന്ന പതിവ് ഉണ്ട് . വ്യത്യസ്ത നിറങ്ങളിലും, വ്യത്യസ്ത ഇതളുകളായും ഉള്ള റോസാച്ചെടികൾ പൂത്തു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണെങ്കിലും അത്തരം ചെടികൾ വളരെ കുറവായിരിക്കും. എന്നാൽ എത്ര പൂക്കാത്ത റോസാച്ചെടിയും പൂത്തുലഞ്ഞു നിൽക്കാനായി ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.
സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഇറച്ചി, മീൻ എന്നിവ കഴുകിയ വെള്ളം കളയുകയാണ് പതിവ്. എന്നാൽ അതിനു പകരമായി അവ സ്റ്റോർ ചെയ്തു വെച്ച് റോസാച്ചെടിക്ക് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ അത് ചെടിയിൽ നല്ലതു പോലെ പൂവിടാനായി സഹായിക്കുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഈയൊരു വെള്ളം വക്കും തോറും സ്മെല്ല് കൂടി വരും. അതുകൊണ്ടു തന്നെ വീടിന്റെ പുറത്ത് ഒരു ബക്കറ്റിൽ ഒഴിച്ച് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്.
മറ്റൊരു പ്രശ്നം ചെടിയിൽ നിറയെ മൊട്ടുകൾ ഇടാറുണ്ടെങ്കിലും അവയെല്ലാം പൂക്കാറില്ല. അവയെല്ലാം പൂക്കാൻ ഏതെങ്കിലും ഒരു പൊട്ടാഷ് അടങ്ങിയ ജൈവവളം ഉപയോഗിക്കുന്നത് ഗുണം ചെയ്യും. വീട്ടിൽ പശുവിന്റെ ചാണകം ലഭിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ല ജൈവ വളമായി ഉപയോഗിക്കാൻ സാധിക്കുക.പച്ച ചാണകം വെള്ളത്തിൽ നല്ലതുപോലെ കലക്കി നേർപ്പിച്ചാണ് ചെടിക്ക് ഒഴിച്ചു കൊടുക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി ചെടിക്ക് ധാരാളം പൊട്ടാഷ് ലഭിക്കുന്നതാണ്.അതോടൊപ്പം തന്നെ പുളിപ്പിച്ച കഞ്ഞിവെള്ളം വിറകടുപ്പിന്റെ ചാരം എന്നിവയും കലക്കി ഒഴിക്കുന്നതും നല്ലതാണ്.
ചെടി നല്ലതുപോലെ പൂക്കാനായി ഒരു ബക്കറ്റിൽ ചാണകം വെള്ളത്തിൽ കലക്കി അതിലേക്ക് നേരത്തെ പറഞ്ഞതു പോലെ ചാരം, കഞ്ഞിവെള്ളം അതിനോടൊപ്പം തന്നെ മുരിങ്ങയില, ശീമക്കൊന്ന ഇല എന്നിവ കൂടി ഇട്ട് ഒരു മിശ്രിതം ഉണ്ടാക്കി ചെടികൾക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.കൂടാതെ ചെടിയിൽ പൂക്കൾ ഉണ്ടായി അവ കരിഞ്ഞു തുടങ്ങുമ്പോൾ കട്ട് ചെയ്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Best Fertlizer For Rose Plants Video Credit : Akkus Tips & vlogs