വെറുതെ ചെത്തി കളയുന്ന ബീറ്റ്‌റൂട്ടിന്റെ ഈ മുകൾ വശം മാത്രം മതി.!! ഇനി കിലോ കണക്കിന് ബീറ്റ്‌റൂട്ട് വീട്ടിൽ പറിക്കാം.!! ഫലം ഉറപ്പ്.. | Easy Beetroot Krishi Tips

  • Choose well-drained, loose soil – Ideal for root growth.
  • Use organic compost – Boosts nutrients naturally.
  • Sow seeds 1 inch deep – Space them 2 inches apart.
  • Water regularly, not excessively – Keeps roots healthy.
  • Harvest in 6–8 weeks.

Easy Beetroot Krishi Tips : സാധാരണയായി മിക്ക ആളുകളും പലവിധ പച്ചക്കറികളും വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അധികമാരും ചെയ്തു നോക്കാത്ത ഒരു പച്ചക്കറി ആയിരിക്കും ബീറ്റ്റൂട്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബീറ്റ്റൂട്ട് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കി തരുന്നത്. നടാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ

മുകൾ ഭാഗത്ത് നല്ല രീതിയിൽ തണ്ടും ഇലകളും ആവശ്യമാണ്. ആദ്യം മണ്ണിലാണ് ബീറ്റ്റൂട്ട് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇത്തരത്തിൽ പോട്ടിൽ വളർത്തിയെടുക്കാൻ ആവശ്യമായ ബീറ്റ്റൂട്ടിന്റെ തണ്ട് എളുപ്പത്തിൽ ലഭിക്കുന്നതാണ്. ആദ്യം തന്നെ ബീറ്റ്റൂട്ടിന്റെ മുകൾഭാഗം ഒരു കാലിഞ്ച് വീതിയിൽ മുറിച്ചെടുക്കണം. ശേഷം അതിനു മുകളിലേക്ക് തണ്ടും, ഇലകളും ഉണ്ടെങ്കിൽ അത് പൂർണമായും കട്ട് ചെയ്തു കളയാനായി പ്രത്യേകം ശ്രദ്ധിക്കുക.

അതിനുശേഷം ബീറ്റ്റൂട്ട് വളർത്താൻ ആവശ്യമായ പോട്ടിംഗ് മിക്സ് തയ്യാറാക്കണം. അത്യാവശ്യം വലിപ്പമുള്ള ഒരു പോട്ടിൽ വളർത്തിയെടുക്കുകയാണെങ്കിൽ ഒരു അലങ്കാര ചെടി എന്ന രീതിയിലും ബീറ്റ്റൂട്ടിനെ കാണാനായി സാധിക്കും. ശേഷം പോട്ടിങ് മിക്സ് തയ്യാറാക്കാനായി ആദ്യം ഇട്ടുകൊടുക്കേണ്ടത് മണ്ണാണ്. മുൻപ് ഉപയോഗിച്ച മണ്ണാണ് ഇതിനായി വീണ്ടും ഉപയോഗിക്കുന്നത് എങ്കിൽ ആദ്യം തന്നെ കുമ്മായം ഇട്ട് ഒന്ന് സെറ്റ് ചെയ്ത് എടുക്കേണ്ടതായി വരും. ശേഷം അതിലേക്ക് രണ്ടു പിടി അളവിൽ എല്ല് പൊടിയും, കരിയിലയും അടുക്കളയിലെ പച്ചക്കറി വേസ്റ്റും ഉപയോഗിച്ച്

തയ്യാറാക്കുന്ന ജൈവവളക്കൂട്ടം മിക്സ് ചെയ്തെടുക്കാം. ഈയൊരു പോട്ടിംഗ് മിക്സ് പോട്ടിലേക്ക് നിറച്ചു കൊടുക്കുക. ശേഷം മുറിച്ചു വെച്ച ബീറ്റ് റൂട്ടിന്റെ തണ്ടോടു കൂടിയ ഭാഗം അതിലേക്ക് ഇറക്കി വയ്ക്കുക. മുകളിൽ അല്പം വെള്ളം കൂടി തൂവിയ ശേഷം ഏതെങ്കിലും തണലുള്ള ഭാഗങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ ചെടി എളുപ്പത്തിൽ വളർന്നു കിട്ടുന്നതാണ്. ഈയൊരു രീതിയിൽ അടുക്കള ആവശ്യത്തിനുള്ള ബീറ്റ്റൂട്ട് വീട്ടിൽ തന്നെ വളർത്തിയെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Beetroot Krishi Tips Credit : Sameera haneez

Easy Beetroot Krishi Tips

Read Also:ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!!

ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!

Rate this post