വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.!! | Easy And Simple Healthy Breakfast

Overnight oats with fruit & chia seeds

Greek yogurt with berries & nuts

Smoothie (banana + spinach + berries + milk)

Veggie omelet (eggs + spinach + tomato)

Avocado toast on whole-grain bread

Easy And Simple Healthy Breakfast: നമ്മുടെയെല്ലാം വീടുകളിൽ ബ്രേക്ക്ഫാസ്റ്റിന് സ്ഥിരമായി ദോശ, ഇഡ്ഡലി,പുട്ട് പോലുള്ള പലഹാരങ്ങൾ തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി വളരെ ഹെൽത്തിയായി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെൽത്തി ബ്രേക്ഫാസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ചെറുപയറും റാഗിയുമാണ്. ഇവ രണ്ടും അരക്കപ്പ് അളവിലെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം 3 മുതൽ 6 മണിക്കൂർ വരെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കാവുന്നതാണ്. റാഗിയും ചെറുപയറും നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം ഒരു ചെറിയ കഷണം ഇഞ്ചി,ഒരു വറ്റൽ മുളക് ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചുവെച്ച മാവിലേക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ഈയൊരു സമയം കൊണ്ട് ദോശയിലേക്ക് ആവശ്യമായ ഒരു ഫില്ലിങ്സ് തയ്യാറാക്കി എടുക്കാവുന്നതാണ്.

അതിനായി ഒരു പാത്രത്തിലേക്ക് ഒരു വലിയ ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും, ഒരു സവാള ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തതും, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തതും, ഒരുപിടി അളവിൽ മല്ലിയില പുതിനയില എന്നിവ ചെറുതായി അരിഞ്ഞെടുത്തതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ദോശ ഉണ്ടാക്കുന്നതിനുള്ള പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് വട്ടത്തിൽ പരത്തി എടുക്കുക. അതിനു മുകളിലേക്ക് തയ്യാറാക്കിവെച്ച

ഫില്ലിങ്സ് ഇട്ട് അല്പം നെയ്യ് കൂടി തൂവിക്കൊടുത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ഈ രീതിയിൽ ആവശ്യമുള്ള അത്രയും ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ ഹെൽത്തിയും രുചികരവുമായ ഈ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി തീർച്ചയായും മനസ്സിലാകുന്നതാണ്. മാത്രമല്ല ധാരാളം ഹെൽത്ത് ബെനിഫിറ്റ്സും ഈയൊരു രീതിയിൽ ദോശ തയ്യാറാക്കുന്നത് വഴി ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Easy And Simple Healthy Breakfast

🥣 Quick & Light Options

  • Overnight oats – Rolled oats, milk (or yogurt/plant milk), chia seeds, and fruit. Prep the night before.
  • Greek yogurt with fruit & nuts – High in protein and good fats.
  • Smoothie – Blend banana, berries, spinach, and milk (or water). Add nut butter for extra energy.

🍳 Warm & Filling Options

  • Veggie omelet – Eggs (or egg whites) with spinach, tomatoes, onions, or peppers.
  • Avocado toast – Whole-grain bread, smashed avocado, sprinkle of seeds, maybe a boiled egg on top.
  • Oatmeal bowl – Cook oats, add cinnamon, fruit, and a spoon of nut butter.

🥪 On-the-Go Options

  • Whole-grain wrap – Scrambled eggs, spinach, and a slice of cheese.
  • Banana with nut butter – Quick, filling, and balanced.
  • Homemade energy bites – Oats, peanut butter, honey, chia seeds, rolled into small balls (no cooking needed).

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post