Durga Stalin Offers Gold Crown To Guruvayoorappan : തമിഴ് നാട് രാഷ്ട്രീയത്തിന്റെ മുഖവും ജനകീയനായ നേതാവുമായ കരുണാനിധിയുടെ മകനും ഇപ്പോഴത്തെ തമിഴ് നാട് മുഖ്യമന്ത്രിയുമാണ് സ്റ്റാലിൻ. ഒരുപാട് കാലങ്ങൾക്ക് ശേഷം ഡിഎം കെ അധികാരത്തിൽ വന്നപ്പോൾ കരുണാനിധിയുടെ പിൻഗാമിയായ സ്റ്റാലിൻ തന്നെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്ട്രോങ്ങ് ആയ ഒരു മുഖ്യമന്ത്രി തന്നെയാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം കെ സ്റ്റാലിൻ. സ്റ്റാലിൻ ജനിച്ച് അഞ്ച് ദിവസത്തിന് ശേഷമാണു റഷ്യൻ ഭരണാധികാരിയായ ജോസഫ് സ്റ്റാലിൻ മരിച്ചത്. ജോസഫ് സ്റ്റാലിന്റെ ഓർമ്മക്കായിട്ടാണ് കരുണാനിധി മകന് സ്റ്റാലിൻ എന്ന് പേരിട്ടത്.വളരെ മികച്ച ഭരണമാണ് സ്റ്റാലിൻ തമിഴ്നാട്ടിൽ കാഴ്ച വെക്കുന്നത്. മുഖ്യമന്ത്രിയുടെ ബുള്ളറ്റ് വാഹനങ്ങൾ വേണ്ടെന്ന് വെച്ച് ഒരു സാധാരണക്കാരനെപ്പോലെയാണ് സ്റ്റാലിൻ ജീവിക്കുന്നത്.
അദ്ദേഹത്തിന്റെ പല ആദർശങ്ങളും സോഷ്യൽ മീഡിയയിൽ യുവാക്കൾക്കിടയിൽ വലിയ പ്രശംസകൾ ഏറ്റ് വാങ്ങാറുണ്ട്.ഒരു നടൻ കൂടിയായ സ്റ്റാലിന് രാഷ്ട്രീയത്തിനപ്പുറം തമിഴ്നാട്ടിൽ വലിയ ആരാധക വൃന്തം തന്നെയുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തോട് ഏറെ അടുപ്പം കാണിക്കുന്ന ഒരു വ്യക്തി കൂടിയാണ് എം കെ സ്റ്റാലിൻ.ഇപോഴിതാ സ്റ്റാലിന്റെ പ്രിയപ്പെട്ട പത്നി ഗുരുവായൂരപ്പന് കൊടുത്ത സ്വർണ്ണ സമ്മാനമാണ് വാർത്തയാകുന്നത് .
34 പവന്റെ സ്വർണ്ണകിരീടമാണ് ഗുരുവായൂരപ്പന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭാര്യയും കൃഷ്ണ ഭക്തയുമായ ദുർഗ സ്റ്റാലിൻ സമ്മാനിച്ചത്. ചന്ദനത്തിന്റെ തേയ അരക്കുന്ന മെഷിനും ഇതോടൊപ്പം സമർപ്പിച്ചു.സെന്തമര സ്റ്റാലിൻ ഉദയനിധി സ്റ്റാലിൻ എന്നിങ്ങനെ രണ്ട് മക്കളാണ് സ്റ്റാലിനും ദുർഗക്കും ഉള്ളത്. നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ ഈയിടെയാണ് സിനിമ അഭിനയം നിർത്തി വെച്ച് അച്ഛന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചത്.ഉദയനിധി സ്സ്റ്റാലിൻ ഏറ്റവുമൊടുവിൽ അഭിനയിച്ച മാമന്നൻ എന്ന ചിത്രം വമ്പൻ ഹിറ്റ് ആയി ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.