ദൈവം അനുഗ്രഹിച്ചതു രണ്ടു മാലാഖ കുട്ടികളെ; പക്ഷെ ഒരാൾ ദൈവത്തിന്റെ അരികിൽ തന്നെ.!! ഡിംപിൾ റോസിന്റെ ഇരട്ടക്കുട്ടികളുടെ ചിത്രം വൈറൽ.!! | Dimple Rose Twins Photos Viral

Dimple Rose Twins Photos Viral : മലയാളി പ്രേഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഡിംപിൾ റോസ്. ബാലതാരമായി സിനിമയിൽ എത്തിയപ്പോൾ മുതൽ പ്രേഷകർ തന്നെ ഏറ്റെടുത്തിയിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അഭിനയ ജീവിതത്തിൽ ഇപ്പോൾ സജീവമല്ലെങ്കിൽ യൂട്യൂബിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം അതിസജീവമാണ്. വീട്ടിലെ വിശേഷങ്ങൾ, പാചകങ്ങൾ തുടങ്ങിയ വ്ലോഗുകളാണ് താരം യൂട്യൂബിലൂടെ പങ്കുവെക്കാറുള്ളത്.

ഒരു ആൺകുഞ്ഞാണ് നടിക്കുള്ളത്. അടുത്തിടെയായിരുന്നു മകന്റെ രണ്ടാം പിറന്നാൾ ആഘോഷിച്ചത്. പാച്ചുവെന്ന ഓമനപേരുള്ള കെൻഡ്രിക്കിന് ഒരുപാട് ആരാധകരാണ് കേരളത്തിലുള്ളത്. ഗർഭിണിയായപ്പോളും താരം യൂട്യൂബിൽ അതിസജീവമായിരുന്നു. എന്നാൽ ഒരു ദിവസം പെട്ടെന്ന് നടി അപ്രത്യക്ഷ്യമാകുകയിരുന്നു . മാസങ്ങൾക്ക് ശേഷം താരം തന്നെ യൂട്യൂബിൽ വന്ന് താൻ ഗർഭക്കാലത്ത് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും ഇരട്ട കുട്ടികൾക്ക് ജന്മം നൽകുകയും അതിൽ ഒരാളെ നഷ്ടപ്പെടുകയും ചെയ്ത വാർത്ത വെളിപ്പെടുത്തിയത്.

കെസ്റ്ററായിരുന്നു ഇരട്ട കുട്ടികളിൽ രണ്ടാമത്തെ കുഞ്ഞിന്റെ പേര്. പ്രസവിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ഒരാൾ ഈ ഭൂമിയിൽ നിന്ന് വിട്ട് പോയപ്പോൾ മറ്റെയാൾ അത്യാസന നിലയിൽ കഴിയുകയായിരുന്നു. അങ്ങനെ ഏറെ നാളത്തെ പ്രാർത്ഥനകൾക്കൊടുവിൽ പാച്ചുവിനെ പൂർണ ആരോഗ്യവാനായി തിരികെ ലഭിച്ചു.

ഒരു ഫോട്ടോയിൽ പോലും തന്റെ രണ്ട് മക്കളെ ചേർത്ത് നിർത്തിയുള്ള ചിത്രമില്ല. ഇപ്പോൾ ഇതാ താരത്തിനു വേണ്ടി തസ്‌നി ഷാൻ എന്ന കലാക്കാരി നൽകിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. പാച്ചുവിനെ പോലെ കെസ്റ്ററും ജീവിച്ചിരിപ്പുണ്ടെങ്കിൽ എങ്ങനെയുണ്ടാവുമെന്ന ഫോട്ടോയാണ് തസ്‌നി ഡിംപളിനു വേണ്ടി ചെയ്തു കൊടുത്തത്. ” രണ്ട് മാലാഖ കുട്ടികൾ ഭൂമിയിലേക്ക് വന്നു. അതിൽ ഒരാളെ ദൈവം തിരികെ വിളിച്ചു. കാരണം അവർ അത്ര മനോഹരമായത് കൊണ്ടായിരിക്കാം” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Rate this post