ഇതാണ് ഇവരുടെ കല്യാണ കഥ.!! രണ്ടാം വിവാഹത്തിന് ഒട്ടും തയ്യാറായിരുന്നില്ല ചേട്ടൻ, സൈബർ ആക്രമണങ്ങളെ നേരിട്ട് ജീവിക്കുകയാണ് ഡിവൈനും ചേട്ടനും.!! | Dimple Rose Talk About Her Brother Don Marriage News

Dimple Rose Talk About Her Brother Don Marriage News: ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ഡിംപിൾ റോസ്. അഭിനയ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുത്ത് താരം ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ സജീവ സാന്നിധ്യമാണ്. താരം തന്റെ ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ ശ്രദ്ധിക്കപ്പെടാറുണ്ട്.ഇന്ന് ഡിംപിളിനെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. താരത്തിന്റെയും സഹോദരന്റെയും വിവാഹം ഒരുമിച്ചാണ് നടന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇരുവരുടെയും. സേവ് ദി ഡേറ്റ് ചിത്രങ്ങൾ മുതൽ വിവാഹദിനത്തിന്റെ വിശേഷങ്ങൾ വരെ ആരാധകർ

ഏറ്റെടുത്തിരുന്നു. സീരിയൽ താരം മേഘ്ന വിൻസെന്റിനെയാണ് ഡിംപിളിന്റെ സഹോദരൻ ഡോൺ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ബന്ധം വേർപിരിയുകയും ചെയ്തു. ഇതെ തുടർന്ന് ഡിംപിൾ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്.ഇപ്പോൾ അതേക്കുറിച്ച് തുറന്നു പറഞ്ഞു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഡിംപിൾ. ഡോൺ പിന്നീട് ഡിവൈനിനെ വിവാഹം ചെയുകയും ഇപ്പൊൾ രണ്ട് ആൺ കുഞ്ഞുങ്ങളും ഡോണിനുണ്ട്. ഇന്ന് ഡോണിന്റെ നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ ആഘോഷവേളയിൽ ഡോണിന്റെയും ഡിവൈന്റെയും

വിവാഹത്തിന്റെ പിന്നിലെ കഥ പ്രേക്ഷകരോട് തുറന്നു പറയുകയാണ് താരം. ആദ്യ വിവാഹത്തിന്റെ വേർപിരിയലിൽ ചേട്ടൻ തകർന്നു പോയിരുന്നു, പിന്നീട് ഡിവൈനിന്റെ ആലോചന വരികയും ആദ്യം ഈ ആലോചന വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.ആദ്യം ചേട്ടൻ ഇതിനുമടിച്ചു എങ്കിലും തുടർന്ന് താൻ നേരിട്ട് സംസാരിക്കുകയും ചെയ്തു. പെണ്ണു കാണലിൽ നേരിട്ട് പോയി ചേട്ടന്റെ ഡീറ്റെയിൽസ് എല്ലാം പറയുകയും ചെയ്തിരുന്നു, അതൊരു നോർമൽ പെണ്ണുകാണൽ ആയിരുന്നില്ല എന്നാണ് ഡിംപിൾ പറയുന്നത്.

തുടർന്ന് വളരെ സമയമെടുത്ത് തന്റെ ചേട്ടനെയും ഡാഡിയേയും കൺവിൻസ് ചെയ്യുകയും വിവാഹത്തിന് തയ്യാറാവുകയും ആയിരുന്നു. എന്നാൽ ആദ്യം ഡിവൈന്റെ മാതാപിതാക്കൾ വിവാഹത്തെ എതിർത്തുവെങ്കിലും വളരെ ഫൈറ്റ് ചെയ്ത് ഡിവൈനും ചേട്ടനും വിവാഹിതരാവുകയായിരുന്നു. പലതരത്തിൽ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് വിധേയമായിരുന്നു എന്നാൽ ഡിവൈന്റെ മിടുക്ക് കൊണ്ട് മാത്രമാണ് ഇന്ന് ഇരുവരും സന്തോഷമായി ജീവിക്കുന്നത് എന്നാണ് വീഡിയോയിലൂടെ താരം പങ്കുവെക്കുന്നത്.

Rate this post