ആത്മജക്ക് ഗുരുവായൂരിൽ ചോറൂണ്.!! അച്ഛന്റെ മടിയിൽ ഇരുന്ന് കൃഷ്ണ മാമം കഴിച്ച് നായികയുടെയും ഗായകൻ്റെയും കുഞ്ഞ്; മകന്റെ പുതിയ വിശേഷ വീഡിയോയുമായി ദേവികയും വിജയും.!! | Devikaa Nambiaar And Vijay Maadhhav Baby AthmajaChorunu Ceremony In Guruvayur

Devikaa Nambiaar And Vijay Maadhhav Baby AthmajaChorunu Ceremony In Guruvayur : ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനാണ് വിജയ് മാധവ്. ഇദ്ദേഹത്തിൻ്റെ പത്നി ദേവിക നമ്പ്യാർ നല്ലൊരു അവതാരികയും നടിയുമായിരുന്നു. രണ്ടു പേരും പ്രേക്ഷകർക്ക് സുപരിചിതമാണെങ്കിലും കൂടുതൽ പരിചിതമാകുന്നത് വിവാഹശേഷമാണ്. വിജയ് മാധവിൻ്റെ യുട്യൂബ്

ചാനലിലൂടെയാണ് ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളൊക്കെ പങ്കു വച്ചിരുന്നത്. ദേവിക ഗർഭിണിയായ സന്തോഷ വാർത്തയും, മകൻ ജനിച്ചതിനു ശേഷമുള്ള വാർത്തകളും വിജയ് പങ്കുവച്ചിരുന്നു. മകന് ആത്മജ് മഹാദേവ് എന്ന് പേരിട്ടതും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. നടിയായിരുന്ന ദേവിക വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നൊക്കെ അവധിയെടുത്ത് കുടുംബവുമായി സന്തോഷകരമായി

ജീവിച്ചു പോവുകയാണ്. ഇപ്പോഴിതാ താരങ്ങളുടെ യുട്യൂബ് ചാനലിലൂടെ പുതിയൊരു വിശേഷ വാർത്തയുമായാണ് രണ്ടു പേരും എത്തിയിരിക്കുന്നത്. ആത്മജയ്ക്ക് ചോറ് നൽകാനായി ഗുരുവായുർ ക്ഷേത്രത്തിൽ പോകുന്ന വീഡിയോ ആയിരുന്നു. വിജയ് മാധവിൻ്റെയും ദേവിക നമ്പ്യാറിൻ്റെയും വിവാഹം നടന്നത് 2022 ജനുവരി 22-ന് ഗുരുവായുർ ക്ഷേത്രത്തിൽ വച്ചായിരുന്നു. അതിനു ശേഷമാണ് രണ്ടു പേരും കുഞ്ഞിൻ്റെ ചോറൂണിന് കണ്ണനെ കാണാൻ ഗുരുവായൂരിൽ എത്തുന്നത്. ചോറു കൊടുത്ത്

റൂമിലേക്ക് മടങ്ങിയ ശേഷം ഇനി മുതൽ കുഞ്ഞിന് ഭക്ഷണം നൽകാമെന്നും, പ്രേക്ഷകർ കുഞ്ഞ് മെലിഞ്ഞിരിക്കുന്നത് കണ്ട് പറയുന്ന പരാതികൾക്ക് ഒരു മാറ്റമുണ്ടാവുമെന്നും പറയുകയാണ് ദേവിക. ചോറൂൺ സമയത്ത് കുഞ്ഞ് കരഞ്ഞൊന്നും ഇല്ലെന്നും, പായസം ഇഷ്ടത്തോടെ കഴിക്കുകയും ചെയ്തെന്ന് താരം പറയുകയുണ്ടായി. പുറത്ത് എവിടെ എങ്കിലും പോവുമ്പോൾ ആളുകൾ അന്വേഷിക്കുന്നത് മകൻ്റെ കാര്യമാണെന്നും, ഞങ്ങളുടെ വിവരമൊന്നും ആർക്കും അറിയേണ്ടെന്നും പരാതി രൂപത്തിലും തമാശ രൂപേണയും ചിരിച്ചു പറയുകയാണ് രണ്ടു പേരും. താരങ്ങൾ പങ്കുവച്ച വീഡിയോയിൽ മകന് സ്നേഹരൂപത്തിലുള്ള നിരവധി കമൻറുകളാണ് വരുന്നത്.

Rate this post