സുഖപ്രസവം കഴിഞ്ഞു കുഞ്ഞും അമ്മയും വീട്ടിലേക്ക് .!! ഇനി പ്രസവരക്ഷ .. നായികയ്ക്ക് സർപ്രൈസ് ഒരുക്കി വിജയ് മാധവ് ..| Devika Nambyar And Baby To Home Viral video Malayalam

Devika Nambyar And Baby To Home Viral video Malayalam : മലയാളികളുടെ ഇഷ്ടപ്പെട്ട താര ദമ്പതികളാണല്ലോ വിജയ് മാധവും ദേവിക നമ്പ്യാരും. സിനിമയോടൊപ്പം തന്നെ സീരിയൽ അഭിനയ രംഗത്തും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിനിൽക്കാൻ ദേവികക്ക് സാധിച്ചിരുന്നു. രാക്കുയിൽ എന്ന സീരിയൽ പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ദേവികയുടെയും ഭർത്താവും സംഗീത സംവിധായകനുമായ വിജയിയുടെയും ഏതൊരു വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ

ഈയൊരു താര വിവാഹത്തിന് ശേഷം ഇരുവരും സോഷ്യൽ മീഡിയയിലെ വൈറൽ കപിൾസുകളായി മാറുകയായിരുന്നു. മാത്രമല്ല യൂട്യൂബ് ചാനൽ വഴി തങ്ങളുടെ കുടുംബ ജീവിതവും ഗർഭകാല വിശേഷങ്ങളും ഇവർ ആരാധകരുമായി നിരന്തരം പങ്കുവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവർക്കൊരു ആൺകുഞ്ഞ് ജനിച്ചിരുന്നത്. ഏറെ കാത്തിരിപ്പിനൊടുവിലുള്ള ഈ ഒരു സൗഭാഗ്യം ഇരുവരും ആദ്യം തന്നെ തങ്ങളുടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്റെ പ്രസവ സമയത്തെ എക്സ്പീരിയൻസുകളെ കുറിച്ചും നേരിട്ട

പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, തങ്ങളുടെ കുഞ്ഞു കൺമണിയെയും കൊണ്ട് വീട്ടിലേക്ക് പോകുന്നതിന്റെയും വീട്ടുകാർ ഒരുക്കിയ സ്വീകരണത്തിന്റെയും എല്ലാം ദൃശ്യങ്ങൾ തങ്ങളുടെ യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇവർ . ആശുപത്രിയിൽ നിന്നും കാറിൽ വീട്ടിലെത്തുന്നതും തുടർന്ന് വീട്ടുകാർ ഇവരെ ആരതി ഉഴിഞ്ഞു കൊണ്ട് സ്വീകരിക്കുന്നതും വീഡിയോയിൽ

കാണാവുന്നതാണ്. മാത്രമല്ല തങ്ങളുടെ കുഞ്ഞതിഥിയെ സ്വീകരിക്കാനായി വീട്ടുകാർ ബെഡ് റൂമിനുള്ളിൽ ഒരുക്കിയ അലങ്കാരങ്ങളും മറ്റും കണ്ട് ഇവർ അമ്പരക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. താരങ്ങൾ പങ്കുവെച്ച ഈ ഒരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് അമ്മക്കും കുഞ്ഞിനും ആയുർ ആരോഗ്യം നേർന്നുകൊണ്ട് ആശംസകളും പ്രാർത്ഥനകളുമായി എത്തുന്നത്.

4.7/5 - (4 votes)