സീരിയൽ നടി, അവതാരിക എന്നീ നിലകളിലൊക്കെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ദേവിക നമ്പ്യാരുടെത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികൾക്ക് സുപരിചിതനായി മാറിയ വിജയ് മാധവുമായി ദേവികയുടെ വിവാഹം കഴിഞ്ഞതും പിന്നീട് ഇവർക്ക് ആത്മജ എന്ന ഒരു മകൻ ജനിച്ചതും ഒക്കെ സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർ അടക്കം എല്ലാവരും അറിഞ്ഞ കാര്യവുമാണ്. സമൂഹമാധ്യമങ്ങളിൽ
സജീവമായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിലൂടെ തന്നെ ആളുകളിലേക്ക് നിരന്തരം എത്തിക്കാറുണ്ട്. അതിനൊക്കെ മികച്ച സ്വീകാര്യതയും ലഭിക്കുക പതിവാണ്. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ച് 2022ൽ ആയിരുന്നു ദേവികയും വിജയ് നമ്പ്യാരും വിവാഹിതരായത്. ബാലാമണി എന്ന സീരിയലിലൂടെയാണ് ദേവിക ആളുകൾക്ക് മുൻപിലേക്ക് എത്തിയതെങ്കിലും പരിണയം എന്ന പരമ്പരയിലെ കൃഷ്ണവേണിയിലൂടെയാണ് കൂടുതൽ സ്വീകാര്യതയും ഇഷ്ടവും ആരാധകരുടെ ഭാഗത്തുനിന്ന് താരം നേടിയെടുത്തത്.
വിവാഹശേഷം സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോകുന്ന താരം ഇപ്പോൾ ഗായിക എന്ന നിലയിലുള്ള തന്റെ ചില അടയാളപ്പെടുത്തലുകളും നടത്തിക്കഴിഞ്ഞുവിജയ് മാധവിന് ഒപ്പം മ്യൂസിക്കൽ ടീമിൻറെ അകമ്പടിയോടെ റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള ദേവികയുടെ നിരവധി ലൈവ് ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറഞ്ഞിരുന്നു. അയ്യപ്പനെപ്പറ്റിയുള്ള ദേവിക എഴുതിയ ഗാനവും അതിന് വിജയ്യുടെ സംഗീതസംവിധാനവും ചേർത്ത് ഇരുവരും എത്തിയപ്പോൾ വലിയ ഇഷ്ടമാണ് ആളുകൾക്ക് ആ പാട്ടിനോട് തോന്നിയത്. പാട്ട് കേൾക്കുമ്പോൾ തന്നെ അയ്യപ്പൻറെ ഓർമ്മ മനസ്സിൽ ഉണരുമെന്നും ഭക്തിനിർഭരമായ അന്തരീക്ഷത്തിലൂടെ ഓരോരുത്തരും കടന്നുപോകുന്നു എന്നും ആരാധകർ കമന്റായി കുറിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ആറ്റുകാലമ്മയ്ക്ക് നിവേദനം പോലെയുള്ള ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് ദേവികയും വിജയും
ആത്മജ ജനിച്ചതിനുശേഷം മകനെ കൈകളിൽ ഏന്തിയാണ് റെക്കോർഡിങ് സ്റ്റുഡിയോയിലേക്ക് ദേവിക ഓരോ തവണയും എത്തിയിട്ടുള്ളത്. ഇത്തവണയും ആറ്റുകാലമ്മയുടെ പാട്ടുപാടുവാനായി ദേവികയും വിജയും എത്തിയതും മകനെ കൈകളിൽ ഏന്തി തന്നെയാണ്. പാട്ടിലെ വരികൾ കേൾക്കുമ്പോൾ ആത്മജന്റെ മുഖത്ത് ഉണ്ടാകുന്ന എക്സ്പ്രഷനും മറ്റും ആരാധകർ പ്രത്യേക ശ്രദ്ധിക്കുന്നു എന്നതിന് തെളിവാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഓരോന്നും. ഇവരുടെ തന്നെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ ഗാനം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.