18 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ ദിനം വന്നു.!! സന്തോഷവാർത്തയുമായി ദേവിചന്ദനയും കിഷോറും.!! | Devi Chandhana Happy News Viral

Devi Chandhana Happy News Viral: മിമിക്രി വേദികളിലൂടെ കലാരംഗത്തേക്ക് കടന്നു വന്ന താരമാണ് ദേവീചന്ദന. പിന്നീട് സിനിമകളിൽ നിറഞ്ഞു നിന്ന താരം, സീരിയലുകളിൽ വില്ലത്തിയായി തിളങ്ങി നിന്നു. നല്ലൊരു നർത്തകി കൂടിയാണ് താരം. 2006 – ലാണ് ദേവിചന്ദനയും കിഷോറും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് 18 വർഷത്തെ വിവാഹ ജീവിതം സന്തോഷകരമായി പൂർത്തീകരിച്ചതിൻ്റെ വിശേഷമാണ് താരം പങ്കിട്ടിരിക്കുന്നത്.

2002-ലെ മിമിക്രി ഷോയിലെ റിഹേഴ്സൽ ഷോയിൽ വച്ചാണ് ഗായകനായ കിഷോറിനെ ദേവി ചന്ദനപരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം പ്രണയത്തിലെത്തുകയായിരുന്നു. നീണ്ട പ്രണയത്തിന് ശേഷം അവർ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷവും കലാജീവിതവുമായി തന്നെയാണ് ദേവി ചന്ദന മുന്നോട്ടു പോയത്. സിനിമയിലും, സീരിയലിലും, മിമിക്രികളിലുമൊക്കെ സജീവമായിരുന്നു
ദേവിചന്ദന.

എന്നാൽ വിവാഹശേഷം മക്കളില്ലാത്തതിൻ്റെ കുറ്റപ്പെടുത്തലുകൾ ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് പല ഇൻറർവ്യൂകളിലും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ‘ഞങ്ങളുടെ വിവാഹവാർഷികം ഇന്ന് പക്വതയിലേക്ക് എത്തിയിരിക്കുന്നു. 18 വർഷങ്ങൾ ഒരുമിച്ച് ജീവിക്കാൻ സാധിച്ചു. ജീവിതത്തിലെ നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങൾക്കും ദൈവത്തിന് നന്ദി പറയുന്നു. പ്രണയവും പരസ്പരമുളള മനസിലാക്കലുമാണ് ഞങ്ങൾ എപ്പോഴും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴും അങ്ങനെ തന്നെ മുന്നോട്ടു പോകുന്നു. ഇനിയുള്ള കാലം ഇങ്ങനെ തന്നെ മുന്നോട്ടു പോകണമെന്നാണ് ‘ ദേവിചന്ദന പറയുന്നത്.

ഈ പോസ്റ്റിൻ്റെ കൂടെ കിഷോറിൻ്റെ കൂടെയുള്ള മനോഹരമായ ചിത്രവും താരം പങ്കുവയ്ക്കുകയുണ്ടായി. താരത്തിന് സ്വന്തമായി ‘ദേവിചന്ദന ‘ എന്ന പേരിൽ യുട്യൂബ് ചാനൽ ഉണ്ട്. ചാനൽ തുടങ്ങി പെട്ടെന്ന് തന്നെ പ്രേക്ഷകർ ചാനലിനെ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. പാട്ടും ഡാൻസുമൊക്കെ താരങ്ങൾ ചാനലിൽ അപ്ലോഡ് ചെയ്യാറുണ്ടെങ്കിലും, പലർക്കും ഇഷ്ടം രണ്ടു പേരും വിശേഷങ്ങളുമായി ചാനലിൽ വരുന്നതാണ്. താരം അവസാനമായി അഭിനയിച്ചത് ‘പൗർണ്ണമി തിങ്കൾ ‘ എന്ന പരമ്പരയിലാണ്.

Rate this post