Deniel Balaji Passed Away: ഡാഡികൂൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ തമിഴ് താരമാണ് ഡാനിയൽ ബാലാജി. സൂര്യക്കൊപ്പം കാഖ കാഖ എന്ന ചിത്രത്തിലും കമൽഹാസനൊപ്പം വേട്ടയാട് വിളയാട് എന്ന ചിത്രത്തിലും വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ മേഖലയിൽ ഇദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഒട്ടനവധി തമിഴ്, മലയാള
ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഇദ്ദേഹം സഹതാരമായും വില്ലൻ റോളിലും കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഒക്കെ ഇന്നും ആളുകൾക്ക് പ്രിയപ്പെട്ടതാണ്. സിനിമ ലോകത്ത് മികച്ച ഒരുപിടി ഓർമ്മകളും സംഭാവനകളും നൽകിയ ശേഷമാണ് 48 ആം വയസ്സിൽ അദ്ദേഹം അഭിനയരംഗത്തോടും ലോകത്തോടും വിട പറഞ്ഞിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ മരണം സ്ഥിരീകരിച്ചത്
കടുത്ത നെഞ്ചുവേദന തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെവെച്ച് മരണം സംഭവിക്കുകയും ആയിരുന്നു. ശനിയാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ചെന്നൈയിലെ വസതിയിൽ മൃതദേഹം സംസ്കരിക്കും എന്നും വീട്ടുകാർ അറിയിച്ചു. ടെലിവിഷൻ സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തിയ ശേഷമാണ് ഇദ്ദേഹത്തിന് സിനിമ മേഖലയിൽ അവസരങ്ങൾ ഏറെ ലഭിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ മേഖലയിൽ തന്റേതായ കയ്യൊപ്പ് പതിപ്പിക്കുവാൻ ഇദ്ദേഹത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. ലഭിച്ച കഥാപാത്രങ്ങൾ ഓരോന്നും അതിൻറെ പൂർണ്ണതയിൽ എത്തിക്കാൻ
അങ്ങേയറ്റം പരിശ്രമിച്ച ഡാനിയൽ ബാലാജിയുടെ മരണത്തിൽ സിനിമ മേഖലയിലെ പ്രമുഖരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അടക്കം അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. തെന്നിന്ത്യൻ സിനിമ മേഖലയ്ക്ക് ഇദ്ദേഹത്തിൻറെ വേർപാട് വലിയൊരു നഷ്ടം തന്നെയാണെന്ന് സിനിമ മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. ഒരുപക്ഷേ വില്ലൻ കഥാപാത്രത്തെയോ താരത്തെയോ ആളുകൾ ഇത്രയേറെ സ്നേഹിച്ചതും ബാലാജിയുടെ കഥാപാത്രങ്ങളിലൂടെ ആയിരിക്കും എന്നാണ് ആരാധകർക്ക് പറയുവാൻ ഉള്ളത്.