പാട്ടു പാടാൻ അറിയില്ലെന്നും പറഞ്ഞ ആളാ.!! കലക്കണ കലക്ക് കണ്ടാ.!! വൈറൽ ആയൊരു പാട്ടുകാരി.!! | Cute Girl Sing Song Viral

Cute Girl Sing Song Viral : ചെറിയ കഴിവുകളെ വരെ മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരം കഴിവുകളെ പുറത്തെടുക്കാൻ മടിക്കുന്നവരും ഉണ്ട്. എന്നാൽ വലിയ കഴിവുണ്ടായിട്ടും അത് പുറത്തേക്ക് എടുക്കാതെ മടിച്ചു മടിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഫാത്തിമ നൈമ എന്ന കുഞ്ഞിന്റെ ശസ്ത്രക്രിയയുടെ ഭാഗമായി പണം സ്വരൂപിക്കുന്നതിനിടെ തുവ്വൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ അഡ്വക്കേറ്റ് ഷമീർ കുന്നമംഗലമാണ് ദ്രൗപദി എന്ന പെൺകുട്ടിയെക്കൊണ്ട് പാട്ടുപാടിപ്പിച്ചത്. കുട്ടികൾ സ്വരൂപിച്ച അമ്പതിനായിരത്തോളം രൂപ വാങ്ങാൻ വരുന്നതിനിടെയായിരുന്നു ഈ സംഭവം. ആദ്യം പാടാൻ മടിച്ചു നിന്ന പെൺകുട്ടി പിന്നീട് ഏതു പാട്ടാണ് താൻ പാടേണ്ടതെന്ന് കൂട്ടുകാരോട് ചോദിക്കുകയായിരുന്നു. ഒടുവിൽ സീതാരാമത്തിലെ പാട്ട് പാടി

എല്ലാവരെയും അത്ഭുതപ്പെടുത്തുകയായിരുന്നു നമ്മുടെ കൊച്ചു താരം. അഡ്വക്കേറ്റ് ഷമീർ കുന്നമംഗലം തന്നെയാണ് കുഞ്ഞിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. 41 ലക്ഷത്തിലധികം പേരാണ് കുഞ്ഞിന്റെ വീഡിയോ കണ്ടത്. ധാരാളം ഷെയറുകളും വീഡിയോ നേടുകയുണ്ടായി. യൂട്യൂബിൽ മാത്രമല്ല ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എല്ലാം കുഞ്ഞിന്റെ പാട്ട് വൈറലായിരുന്നു.ഗംഭീരം, എന്ത് മനോഹരമായാണ് കുഞ്ഞ് പാടുന്നത്,മോൾക്ക് അഭിനന്ദനങ്ങൾ, പാട്ട് പ്രതീക്ഷിച്ചതിലപ്പുറം

തുടങ്ങി മനസ്സ് നിറക്കുന്ന അനവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ഏതായാലും വീഡിയോ പുറത്തിറങ്ങിയതോടെ ധാരാളം പേരാണ് കുഞ്ഞിന്റെ ആരാധകരായിത്തീർന്നത്. പ്രോത്സാഹനം ഇല്ലാതെ കഴിവുകളെ മൂടി വയ്ക്കേണ്ടി വരുന്നവരാണ് പലരും. എന്നാൽ അത്തരം ഒരു അവസ്ഥയിൽ നിന്ന് കുഞ്ഞിനെ മുന്നോട്ടു കൊണ്ടു വരികയായിരുന്നു അഡ്വക്കേറ്റ് ഷമീർ കുന്നമംഗലം. തന്റെ കഴിവിനെ പുറത്തെടുക്കാൻ മടിച്ച കുട്ടിയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ പുറത്തിറങ്ങിയതോടെ പെൺകുട്ടിക്ക് മാത്രമല്ല അഡ്വക്കേറ്റ് ഷമീർ കുന്നമംഗലത്തിനും ആരാധകർ ഏറെയാണ്.

3/5 - (1 vote)