ഈ കുഞ്ഞുമോളുടെ പാട്ട് കേട്ടോ..? എന്താ ഒരു താളബോധം! കേരളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി ഷെയർ ചെയ്‌ത കുരുന്നിന്റെ പാട്ട്.!! | Cute Baby Girl Viral Song Video

Cute Baby Girl Viral Song Video : പ്രശസ്ത ഗായിക ചിത്ര ആലപിച്ച മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനം ഒരുപാട് പേർ പാടിയിട്ടുണ്ടെങ്കിലും ഈ പാട്ടിന് പ്രത്യേകത കൂടുതലാണ്. രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു മിടുക്കിയാണ് ഈ പാട്ട് പാടുന്നത്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് ഗായിക ചിത്ര ഇത് ഷെയർ ചെയ്തിരിക്കുന്നത്. ഈ കൊച്ചു മിടുക്കിയുടെ മനോഹരമായ പാട്ട് ലോകത്തിലെ എല്ലാ സംഗീത പ്രിയർക്കും വേണ്ടി അർപ്പിക്കുന്നു

എന്ന ക്യാപ്ഷൻ ഓടുകൂടെയാണ് വീഡിയോ ഫേസ്ബുക്കിലെത്തുന്നത്. അമ്പതിനായിരത്തോളം ലൈക്സും രണ്ടായിരത്തോളം സ്നേഹംനിറഞ്ഞതും മംഗളം നേരുന്നതുമായ കമന്റ്സ് കൊണ്ട് ധന്യമാണ് വീഡിയോ. ഇതിനോടകം തന്നെ ഇരുപതിനായിരത്തിലേറെ ഷെയറും ഈ വീഡിയോ കരസ്ഥമാക്കി. നമ്മുടെ സുന്ദര കലകളിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രതിഭ ആവശ്യമുള്ള ഒരു കലയാണ് സംഗീതം. അതിന്റെ താളവും ലയവും

ഇത്ര ചെറുപ്പത്തിൽ തന്നെ കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ചിരിച്ചുകൊണ്ട് കൈയൊക്കെ തൊടയിൽ അടിച്ച് താളം കൊട്ടി നല്ല ഭംഗിയിൽ ഓരോ സംഗതിയും പാടുകയാണ് താരം. ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും കൃത്യത നമ്മൾ പ്രതീക്ഷിക്കില്ല. ആ താളമിടലിൽ പോലും ഉണ്ട് കുഞ്ഞിന്റെ അപാരമായ കഴിവ്. താളമൊക്കെ പിടിച്ച് ആടിയാടി പാട്ട് പാടി രസിപ്പിക്കുകയാണ് കുട്ടി. ഈ രസം പ്രേക്ഷകരിലും അതുപോലെ

നിറഞ്ഞുനിൽക്കുന്നു. കുഞ്ഞിനോടുള്ള സ്നേഹം വായ്പുകളാണ് കമന്റ് ബോക്സിൽ മുഴുവൻ. ഒരുപക്ഷേ മഞ്ഞൾപ്രസാദം എന്ന പാട്ട് മുതിർന്നവർക്ക് വരെ കുറച്ച് പ്രയാസമായിട്ടായിരിക്കും അനുഭവപ്പെട്ടിട്ടുണ്ടായിരിക്കുക. ഈ പാട്ട് വളരെ അനായാസമായി തന്നെക്കൊണ്ട് പറ്റുന്ന സംഗതികൾ എല്ലാം ഇട്ട് പാടുന്നത് കേൾക്കാൻ നല്ല ചേല് തന്നെയാണേ… എന്തുതന്നെയായാലും കുട്ടിയുടെ ഐഡന്റിറ്റി ചിത്ര തന്നെ നേരിട്ട് ചോദിച്ചിട്ടുണ്ട്. ഇത്ര ചെറുപ്പത്തിൽ തന്നെ ചിത്രയെപ്പോലെ ഒരു പ്രതിഭയുടെ കയ്യിൽ നിന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ കഴിയുന്നതിൽ എത്രയോ ധന്യയാണ് കുഞ്ഞുമോൾ.

Rate this post